ആർ.എസ്.എസ് നടത്തിയ നാമജപ ഘോഷയാത്രയിൽ കൊടിയില്ലാതെ കോൺഗ്രസ് പ്രവർത്തകരെ കെപിസിസി പങ്കെടുക്കാൻ അനുവാദം കൊടുത്തത് കോൺഗ്രസിന്റെ വ്യക്തിത്വം ഇല്ലാതാക്കിയെന്ന് ടിജെ ചന്ദ്രചൂഡന്‍; ശബരിമല വിഷയത്തിൽ ടിജെ ചന്ദ്രചൂഡന്റെ നിലപാടിനെ തള്ളി ഷിബുബേബി ജോൺ – Kairalinewsonline.com
DontMiss

ആർ.എസ്.എസ് നടത്തിയ നാമജപ ഘോഷയാത്രയിൽ കൊടിയില്ലാതെ കോൺഗ്രസ് പ്രവർത്തകരെ കെപിസിസി പങ്കെടുക്കാൻ അനുവാദം കൊടുത്തത് കോൺഗ്രസിന്റെ വ്യക്തിത്വം ഇല്ലാതാക്കിയെന്ന് ടിജെ ചന്ദ്രചൂഡന്‍; ശബരിമല വിഷയത്തിൽ ടിജെ ചന്ദ്രചൂഡന്റെ നിലപാടിനെ തള്ളി ഷിബുബേബി ജോൺ

കോൺഗ്രസ് സംസ്കാരത്തിന്റെ ലക്ഷണമാണിപ്പോൾ ആർ.എസ്.പികെന്ന വിമർശനവും ഉയർന്നു.യുഡിഎഫിൽ എത്തിയ ശേഷം പാർട്ടിക്ക് അംഗബലം കുറയുകയാണ് ചെയ്തതെന്നും പ്രതിനിധികൾ ഉന്നയിച്ചു

ശബരിമല വിഷയത്തിൽ ടിജെ ചന്ദ്രചൂഡന്റെ നിലപാടിനെ തള്ളി ഷിബുബേബി ജോൺ,മതേതരത്വം സംരക്ഷിക്കുന്നതിന് കോൺഗ്രസിന്റെ നിലപാട് ശ്ലാഘനീയമെന്നും ഷിബുബേബിജോൺ പറഞ്ഞു.

എന്നാൽ ആർ.എസ്.എസ് നടത്തിയ നാമജപ ഘോഷയാത്രയിൽ കൊടിയില്ലാതെ കോൺഗ്രസ് പ്രവർത്തകരെ കെപിസിസി പങ്കെടുക്കാൻ അനുവാദം കൊടുത്തത് കോൺഗ്രസിന്റെ വ്യക്തിത്വം ഇല്ലാതാക്കിയെന്നും,

കേരളത്തിലെ കോൺഗ്രസിന് നിലപാടില്ലാതായെന്നുമായിരുന്നു ടിജെ ചന്ദ്രചൂഢൻ പറഞ്ഞത്.ആർ.എസ്.പി.കൊല്ലം ജില്ലാ സമ്മേളനത്തിലായിരുന്നു ഇരുവരുടേയും ഭിന്ന നിലപാട്.

ആർ.എസ്.പി കൊല്ലം ജില്ലാ സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ടായിരുന്നു ദേശീയ ജനറൽസെക്രട്ടറി ശബരിമല വിഷയത്തിൽ കോൺഗ്രസിനെ രൂക്ഷ ഭാഷയിൽ വിമർശിച്ചത്.

സംഘപരിവാർ നടത്തുന്ന സമരത്തിൽ കൊടിയില്ലാതെ കോൺഗ്രസ് പ്രവർത്തകർക്കു പോകാമെന്ന കെപിസിസി നിലപാട് കോൺഗ്രസിന്റെ വ്യക്തിത്വം ഇല്ലാതാക്കിയെന്നും, വിഷയത്തിൽ കോൺഗ്രസിനെ പോലെ പതറിപ്പോയ പാർട്ടി വേറെയില്ലെന്നിം വോട്ട് മാത്രമാണ് ചിന്തയെന്നും പക്വവും ശക്തവുമായ നിലപാട് എടുക്കാത്തത് ഘടകകക്ഷികൾക്കും ക്ഷീണം ഉണ്ടാക്കിയെന്നുമായിരുന്നു ചന്ദ്രചൂഢൻ പറഞ്ഞത്.

എന്നാൽ ശബരിമല വിഷയത്തിൽ ടിജെ ചന്ദ്രചൂഡന്റെ നിലപാടിനെ ഷിബുബേബി ജോൺ പരസ്യമായി തള്ളി വാർത്താ കുറിപ്പിറക്കിയത് ശബരിമല വിഷയത്തിൽ ആർ.എസ്.പിയിലെ ഭിന്നത മറനീക്കി. മതേതരത്വം സംരക്ഷിക്കുന്നതിനാണ് കോൺഗ്രസ് അങനെയാരു നിലപാട് സ്വീകരിച്ചതെന്നും ഷിബുബേബിജോൺ കൊൺഗ്രസിനെ ന്യായീകരിക്കുകയും ചന്ദ്രചൂഢനെ തിരുത്തുകയും ചെയ്തു.

Rsp കൊല്ലം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് അഡ്വകേറ്റ് ഫിലിപ്.കെ.തോമസിനെ മാറ്റണമെന്ന ആവശ്യവുമായി ഷിബുബേബിജോൺ വിഭാഗം രംഗത്തെത്തിയത് ആർ.എസ്പിയിലെ ഗ്രൂപ് പോരായും വ്യാഖ്യാനിക്കാം.

തൽക്കാലം ഫിലിപ്പ് തുടരട്ടെയെന്നും പിന്നീട് മാറ്റാമെന്നുമായിരുന്നു യോാഗത്തിൽ ധാരണ ജംപോ കമ്മിറ്റിയാണെന്ന വിമർശനം 51 അംഗ സമ്മേളന പ്രതിനിധികളിൽ ചിലർ ഉന്നയിച്ചെങ്കിലും ആർ.എസ്പി സംസ്ഥാന നേതൃത്വം 147അംഗ ജില്ലാ കമ്മിറ്റിയെ 101 ആക്കി കുറച്ച് തടി തപ്പുകയായിരുന്നു

കോൺഗ്രസ് സംസ്കാരത്തിന്റെ ലക്ഷണമാണിപ്പോൾ ആർ.എസ്.പികെന്ന വിമർശനവും ഉയർന്നു.യുഡിഎഫിൽ എത്തിയ ശേഷം പാർട്ടിക്ക് അംഗബലം കുറയുകയാണ് ചെയ്തതെന്നും പ്രതിനിധികൾ ഉന്നയിച്ചു.

To Top