ക്ഷേത്രപ്രവേശന വിളംബരത്തിന് 82 വര്‍ഷം; വാർഷികാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും – Kairalinewsonline.com
Kerala

ക്ഷേത്രപ്രവേശന വിളംബരത്തിന് 82 വര്‍ഷം; വാർഷികാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും

ക്ഷേത്രപ്രവേശന വിളംബരത്തിന്‍റെ 82ാം വാർഷികാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിക്കും. വൈകിട്ട് മൂന്നരയ്ക്ക് വി.ജെ.ടി ഹാളിൽ നടക്കുന്ന ചടങ്ങിൽ സാംസ്‌കാരികമന്ത്രി എ.കെ. ബാലൻ അധ്യക്ഷനായിരിക്കും.

ശബരിമല വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് വാർഷികം വിപുലമായി ആചരിക്കാൻ സർക്കാർ തീരുമാനിച്ചത്. വാർഷികത്തിന്‍റെ ഭാഗമായി എല്ലാ ജില്ലകളിലും 12ാം തിയതി വരെ വുപലമായ പരിപാടികളാണ് സർക്കാർ ആസൂത്രണം ചെയ്തിരിക്കുന്നത്.

ക്ഷേത്രപ്രവേശന വിളംബരവും അതിന് മുമ്പും തുടർന്നും നടന്ന നവോത്ഥാന മുന്നേറ്റങ്ങളും കോർത്തിണക്കിയുള്ള ചിത്രങ്ങളുടെ പ്രദർശനവും ഇതിന്‍റെ ഭാഗമായി നടക്കും.

To Top