ദേവസ്വം ബോർഡ് നിര്‍ണായക യോഗം ഇന്ന്; മനു അഭിഷേക് സിംഗ് വിയെ മാറ്റും; പുതിയ അഭിഭാഷകനെ ഇന്ന് തീരുമാനിക്കും – Kairalinewsonline.com
Kerala

ദേവസ്വം ബോർഡ് നിര്‍ണായക യോഗം ഇന്ന്; മനു അഭിഷേക് സിംഗ് വിയെ മാറ്റും; പുതിയ അഭിഭാഷകനെ ഇന്ന് തീരുമാനിക്കും

13ന് സുപ്രീംകോടതിയിൽ ശബരിമലയുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര ബോർഡ് യോഗം

ദില്ലി:  സുപ്രീംകോടതിയിലെ ദേവസ്വം ബോർഡിന്‍റെ പുതിയ മുതിർന്ന അഭിഭാഷകനെ ഇന്ന് ചേരുന്ന ബോർഡ് യോഗത്തിൽ തീരുമാനിക്കും.  നിലവിലെ മുതിർന്ന അഭിഭാഷകനായ മനു അഭിഷേക് സിംഗ് വിയെ മാറ്റാൻ ബോർഡ് തീരുമാനമെടുത്തിരുന്നു.

ക‍ഴിഞ്ഞ ദിവസം ചേർന്ന ബോർഡ് യോഗത്തിൽ സുപ്രീംകോടതിയിലെ അഡ്വക്കേറ്റ് ഒാൺ റെക്കോർഡായി പി.എസ് സുധീറിനെ നിയമിക്കാനും തീരുമാനമായിരുന്നു.

ബീനാ മാധവനെ മാറ്റിയാണ് നിയമനം. ഇൗ മാസം 13ന് സുപ്രീംകോടതിയിൽ ശബരിമലയുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര ബോർഡ് യോഗം ചേർന്ന് കാര്യങ്ങൾ തീരുമാനിക്കുന്നത്.

To Top