‘എന്റെ കൂട് ‘ പദ്ധതിക്ക് തുടക്കമായി; ഇനി സ്ത്രീകൾക്കും കുട്ടികൾക്കും 3 ദിവസം വരെ സൗജന്യമായി താമസിക്കാം

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് മുൻതൂക്കം നൽകുന്ന ‘എന്റെ കൂട്’ പദ്ധതി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്‌ഘാടനം ചെയ്തു. ഉദ്ഘാടനം തിരുവനന്തപുരം തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ ഉദ്ഘാടനം ആയിരുന്നു .സ്ത്രീകള്‍ക്കും കുഞ്ഞുങ്ങൾക്കും സുരക്ഷയൊരുക്കേണ്ടത് പ്രഥമ ഉത്തരവാദിത്വo ആണെന്നും അതിന് നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നഗരങ്ങളിൽ സുരക്ഷിത താവളങ്ങo ഒരുക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് സാമൂഹ്യനീതി വകുപ്പ് തിരുവനന്തപുരത്ത് ഒരുക്കുന്ന ‘എന്റെ കൂട്’ പദ്ധതി. ഓരോ ജില്ലയിലും പദ്ധതി നടപ്പാക്കും. വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് അടുപ്പിച്ചു മൂന്നുദിവസം വരെ താമസിക്കാവുന്ന രീതിയിലാണ് ഡോര്‍മിറ്ററി ഒരുക്കിയിരിക്കുന്നത്.

നിരാലംബരായി എത്തുന്ന വനിതകള്‍ക്കും കൂടെയുള്ള 12 വയസുവരെയുള്ള കുട്ടികള്‍ക്കും വൈകിട്ട് അഞ്ച് മണി മുതല്‍ രാവിലെ ഏഴ് വരെ സുരക്ഷിതമായ വിശ്രമം സൗജന്യമായി ഒരുക്കുന്നതാണ് എന്റെ കൂട് പദ്ധതി. 50 പേര്‍ക്ക് ഒരേ സമയം ഇവിടെ താമസിക്കാം .പൂര്‍ണമായും ശീതികരിച്ച മുറികളാണ് താമസത്തിനു ഒരുക്കിയിരിക്കുന്നത്.

സൗജന്യ ഭക്ഷണo, ടി.വി, 24മണിക്കൂറും സെക്യൂരിറ്റി ഉള്‍പ്പെടെ ഉറപ്പുവരുത്തുന്ന താമസം പൂര്‍ണമായും സൗജന്യമാണ്. ഒപ്പം അടുക്കളയും ശുചിമുറികളും ഒരുക്കിയിട്ടുണ്ട് .

തമ്പാനൂര്‍ ബസ് ടെര്‍മിനലിന്റെ എട്ടാം നിലയിലാണ് ഈ രാത്രികാല അഭയകേന്ദ്രം പ്രവര്‍ത്തിക്കുക .
ഇന്ത്യക്കകത്തും പുറത്തുനിന്നും തൊഴിലന്വേഷിച്ചും മറ്റു ആവിശ്യങ്ങൾക്കുമായി എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും നഗരത്തിന്റെ സുരക്ഷിതമല്ലാത്ത ഇടങ്ങളിലെ താമസo ഇനി ഒഴിവാക്കാനാകും. റെയില്‍വേ സ്‌റ്റേഷനിലും കടത്തിണ്ണയിലും ബസ് സ്റ്റാന്റിലും അന്തിയുറങ്ങുന്ന ഇവര്‍ പലതരത്തിലുള്ള ആക്രമങ്ങള്‍ക്കും ഇരയാകുന്നു. ഇത്തരക്കാർ നേരിടുന്ന പലവിധ ആക്രമണങ്ങൾക്കും ഇതോടെ തടയിടാനാവും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News