ഒരിരുപത് വയസ് കുറച്ചുതരൂ; എനിക്കു പ്രേമിക്കണം; 69 കാരന്‍റെ ആവശ്യം കേട്ട് കോടതി ഞെട്ടി – Kairalinewsonline.com
DontMiss

ഒരിരുപത് വയസ് കുറച്ചുതരൂ; എനിക്കു പ്രേമിക്കണം; 69 കാരന്‍റെ ആവശ്യം കേട്ട് കോടതി ഞെട്ടി

ഈ തീയതി 1969 മാര്‍ച്ച് 11ലേക്ക് മാറ്റിതരണമെന്ന ഒറ്റ ആവശ്യം മാത്രമേ എമിലേക്ക് ഉള്ളു

‘എനിക്ക് ഇനിയും ഒരുപാട് പ്രേമിക്കണം. ജോലി ചെയ്യണം. അതിനുള്ള ആരോഗ്യമൊക്കെയുണ്ട്. പക്ഷേ ഈ പ്രായം ഒരു ബാധ്യതയാണ്. അതിനാല്‍ തന്റെ വയസ്സില്‍ നിന്ന് 20 വര്‍ഷം കുറച്ച് തരണം- ” , നെതര്‍ലാന്‍ഡ്‌സിലെ ഹേഗില്‍ 69 വയസ്സുകാരനായ വൃദ്ധന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ വിചിത്രമായ ആവശ്യം.

എമിലേ റാറ്റല്‍ബെന്‍ഡ് എന്ന ‘ലൈഫ് കോച്ച്’ ന്റെ ഈ ആവശ്യം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പോലും വാര്‍ത്തയായിരിക്കുകയാണ് . എമിലേയുടെ ജനനത്തീയ്യതി 1949 മാര്‍ച്ച് 11 ആണ്. ഈ തീയതി 1969 മാര്‍ച്ച് 11ലേക്ക് മാറ്റിതരണമെന്ന ഒറ്റ ആവശ്യം മാത്രമേ എമിലേക്ക് ഉള്ളു. ഒരാള്‍ക്ക് തന്റെ പേരും രാഷ്ട്രീയവും തീരുമാനിക്കാം എന്തിന് സ്വന്തം ലിംഗമാറ്റം പോലും നടത്താം.

പിന്നെ എന്തുകൊണ്ട് സ്വന്തം ജനനത്തിയ്യതി മാത്രം മാറ്റാന്‍ കഴിയില്ല എന്ന എമിലെയുടെ ചോദ്യം കേള്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ ആവശ്യം ന്യായമാണെന്നാണ് ആര്‍ക്കും തോന്നിപ്പോകും.എമിലെയുടെ ഹര്‍ജിയില്‍ നാല് ആഴ്ച്ചയ്ക്കുള്ളില്‍ കോടതി വാദം കേള്‍ക്കും. ജനനത്തിയതി മാറ്റാന്‍ നിലവില്‍ നിയമങ്ങളൊന്നുമില്ലാത്തതിനാല്‍ എമിലേയുടെ ഹര്‍ജി തള്ളാനാണ് സാധ്യത.

തന്റെ വയസ്സ് കാരണം താന്‍ പലതരത്തിലുള്ള വിവേചനം അനുഭവിക്കുന്നതായാണ് എമിലേയുടെ വാദം. ഡോക്ടര്‍മാര്‍ പോലും പറയുന്നത് ഒരു നാല്‍പ്പത്തഞ്ചുകാരന്‍റെ ആരോഗ്യം തനിക്കുണ്ടെന്നാണ്. 45 വയസില്‍ എനിക്കെന്തെല്ലാം ചെയ്യാന്‍ ക‍ഴിയും …അതു കൊണ്ട്. കോടതി ഒരിരുപത് വയസ് കുറച്ചുതന്നേ ഒക്കൂ. എമിലെ പറഞ്ഞ്നിര്‍ത്തുന്നു.

To Top