വായു മലിനീകരണത്തില്‍ മുങ്ങി ദില്ലി; വായു മലിനീകരണത്തിന്റെ തോത് കൂടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം – Kairalinewsonline.com
Latest

വായു മലിനീകരണത്തില്‍ മുങ്ങി ദില്ലി; വായു മലിനീകരണത്തിന്റെ തോത് കൂടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

പൊടിയും പുകമഞ്ഞും കാഴ്ച്ച മറച്ചത് ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചു

ദില്ലി: ദില്ലിയില്‍ വായു മലിനീകരണം ഗുരുതരമായി വര്‍ദ്ധിച്ചു. മുന്‍ വര്‍ഷത്തെക്കാള്‍ വായു മലിനീകരണത്തിന്റെ തോത് ദില്ലിയില്‍ കൂടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.  പടക്കം പൊട്ടിച്ചുള്ള ദീപാവലി ആഘോഷം ദില്ലിയെ ദുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേയ്ക്ക് തള്ളി വിടുന്നു. സുപ്രീംകോടതി വിധി ലംഘിച്ച് പടക്കം പൊട്ടിച്ചതിന് 310 പേരെ അറസ്റ്റ് ചെയ്തു.

ദീപാവലി ദിനത്തിലെ നിയന്ത്രണങ്ങള്‍ ലംഘിച്ച് പടക്കം പൊട്ടിച്ചുള്ള ആഘോഷങ്ങള്‍ രാജ്യ തലസ്ഥാനത്തിന്റ അന്തരീക്ഷത്തെ അപകടകരമായ നിലയില്‍ ബാധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. അനുവദനിയമായതിനെക്കാള്‍ പത്ത് മടങ്ങ് മലിനമാണ് ദില്ലിയിലെ വായു. വായു നിലവാര സൂചിക അനുസരിച്ച് 0 മുതല്‍ 50 വരെയാണ് സുരക്ഷിത വായു.

ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചയും നടത്തിയ പരിശോധനതയില്‍ 574 ആണ് ദില്ലിയിലെ വായു നിലവാരം സൂചിക.അശോക് വിഹാര്‍,വസിര്‍പൂര്‍ തുടങ്ങി ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലങ്ങളില്‍ ഇത് ആയിരം കടന്നു.പൊടിയും പുകമഞ്ഞും കാഴ്ച്ച മറച്ചത് ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചു.

പക്ഷെ വിമാനങ്ങള്‍ ഇത് വരെ വിഴി തിരിച്ച് വിടേണ്ടി വന്നിട്ടില്ല.സുപ്രീംകോടതി വിധി ലംഘിച്ച് പടക്കം പൊട്ടിച്ചതിന് 310 പേരെ ദില്ലിയില്‍ മാത്രം അറസ്റ്റ് ചെയ്തു. പടക്കം വിറ്റതിന് 72 പേരും പോലീസ് പിടിയിലായി. ഇത്രയേറെ ബോധവല്‍ക്കരണവും നിയന്ത്രണവും ഉണ്ടായിട്ടും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വായു മലനീകരണത്തിന്റെ തോത് ഈ വര്‍ഷം വര്‍ദ്ധിച്ചു. ദില്ലിയെ കൂടാതെ കോല്‍ക്കത്തയിലും വായു മലിനീകരണം വര്‍ദ്ധിച്ചുവെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

To Top