കെ എം ഷാജിയെ അയോഗ്യനാക്കിയത് പോസ്റ്ററിലെ ഈ വാക്കുകളാണ്; ലഘുലേഖയിലെ വിവരങ്ങള്‍ ഇങ്ങനെ – Kairalinewsonline.com
Kerala

കെ എം ഷാജിയെ അയോഗ്യനാക്കിയത് പോസ്റ്ററിലെ ഈ വാക്കുകളാണ്; ലഘുലേഖയിലെ വിവരങ്ങള്‍ ഇങ്ങനെ

ലഘു ലേഖകള്‍ സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ നികേഷ്കുമാര്‍ പരാതി നല്‍കിയിരുന്നു

അ‍ഴീക്കോട് എം എല്‍ എ കെ എം ഷാജിയെ ഹെെക്കോടതി അയോഗ്യനാക്കിയത്  തിരഞ്ഞെടുപ്പിനായി  വര്‍ഗീയത പ്രചരപ്പിക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്തു എന്ന ആരോപണത്തെത്തുടര്‍ന്നാണ്. ലഘു ലേഖകള്‍ സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ നികേഷ്കുമാര്‍ പരാതി നല്‍കിയിരുന്നു. പിന്നീട് കോടതിയിലും പരാതി നല്‍കുകയായിരുന്നു.

ലഘുലേഖയിലെ വിവരങ്ങള്‍ ഇങ്ങനെയാണ്

കാരുണ്യവാനായ അല്ലാഹുവിന്റെ അടുക്കൽ അമുസ്ലിങ്ങൾക്ക് സ്‌ഥാനമില്ല. അന്ത്യനാളിൽ അവർ സിറാത്തിന്റെ പാലം ഒരിക്കലും കടക്കുകയില്ല. അവർ ചെകുത്തനെ കൂടെ അന്തി ഉറങ്ങേണ്ടവരാണ്.

അഞ്ചുനേരം നിസ്കരിച്ച് നമ്മൾക്കു വേണ്ടി കാവൽ തേടുന്ന ഒരു മുഹ്മിനായ കെ.മുഹമ്മദ് ഷാജി എന്ന കെ.എം.ഷാജിയെ വിജയിപ്പിക്കുവാൻ എല്ലാം മുഹ്മിനുകളും അല്ലാഹുവിനോട് പ്രാർത്ഥിക്കും.

എന്ന പോസ്റ്ററാണ് തിരഞ്ഞെടുപ്പ് സമയത്ത് കെ.എം.ഷാജിക്ക് വേണ്ടി ലീഗ് നേതൃത്വം വീടുകളിൽ പ്രചരിപ്പിച്ചത്.

To Top