23ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഒാൺലൈൻ രജിസ്ട്രേഷന് തുടക്കമായി; മുഖ്യമന്ത്രി പിണറായി വിജയൻ 2000 രൂപ സാംസ്കാരിക മന്ത്രി എ.കെ ബാലന് നൽകി ഡെലിഗേറ്റ് പാസ് എടുത്ത് തുടക്കം കുറിച്ചു

23ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഒാൺലൈൻ രജിസ്ട്രേഷന് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ 2000 രൂപ സാംസ്കാരിക മന്ത്രി എ.കെ ബാലന് നൽകി ഡെലിഗേറ്റ് പാസ് എടുത്താണ് തുടക്കം കുറിച്ചത്.

ഡിസംബർ 7 മുതൽ 13 വരെയായിട്ടാണ് മേള നടക്കുക. പ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ പൂർണമായും ആഘോഷങ്ങളും ആർഭാടങ്ങളും ഒ‍ഴിവാക്കിയാണ് 23ാമത് രാജ്യാന്തര ചലച്ചിത്ര മേള എത്തുന്നത്.

ഡിസംബർ 7 മുതൽ 13 വരെയായി നടക്കുന്ന മേളയ്ക്കായി ഡെലിഗേറ്റുകൾക്കുള്ള ഒാൺലൈൻ രജിസ്ട്രേഷനാണ് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചത്.

2000 രൂപ സാംസ്കാരിക മന്ത്രി എ.കെ ബാലന് നൽകിയാണ് മുഖ്യമന്ത്രി മേളയുടെ ഡെലിഗേറ്റായത്. ഒാൺലൈൻ രജിസ്ട്രേഷന് മുന്നോടിയായി നവംബർ 1 മുതൽ ചലച്ചിത്ര അക്കാദമിയുടെ 5 കേന്ദ്രങ്ങളിലൂടെയുള്ള ഡെലിഗേറ്റ് രജിസ്ട്രേഷൻ 1500 കടന്നതായി അക്കാദമി ചെയർമാൻ കമൽ പറഞ്ഞു.

ഇത്തവണ പൊതുവിഭാഗം, സിനിമ-ടി.വി പ്രൊഫഷനലുകള്‍, ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ എന്നിങ്ങനെ എല്ലാ വിഭാഗത്തിന്‍െറയും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഒരുമിച്ചായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപയാണ് ഡെലിഗേറ്റ് ഫീസ്.

ഡെലിഗേറ്റ് ഫീസ് 2000 മാക്കി ഉയർത്തിയും സ്പോൺസർഷിപ്പിലൂടെയുമാണ് ഇത്തവണ മേള നടത്തുന്നത്. 150 ഒാളം ചിത്രങ്ങളാണ് ഇത്തവണ മേളയിൽ പ്രദർശിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News