ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് ഒരുങ്ങി കോ‍ഴിക്കോട്; പതാക നാളെ ഉയരും

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് നാളെ കോഴിക്കോട് പതാക ഉയരും. പതാക കൊടിമര ദീപശിഖ റാലി കൾ ഇന്ന് പ്രയാണം ആരംഭിക്കും. 12,13,14 തിയ്യതികളിൽ ആണ് പ്രതിനിധി സമ്മേളനം നടക്കുക. പതാക ജാഥ കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും രാവിലെയാണ് ആരംഭിക്കുക .സംസ്ഥാന ട്രേഷറർ പി ബിജു ജാഥാ നയിക്കും.

എം വി ജയരാജൻ ,എം സ്വരാജ്,എ എൻ ഷംസീർ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.നാദാപുരം ഷിബിൻ രക്തസാക്ഷി മണ്ഡപത്തിൽ നിന്നുള്ള ദീപശിഖാ ജാഥ, കേന്ദ്രകമ്മിറ്റി അംഗം വി പി റജീനയും ഒഞ്ചിയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നുള്ള കൊടിമര ജാഥ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എസ് കെ സജീഷും ആണ് നയിക്കുക.

നാളെ വൈകീട് പൊതു സമ്മേളന നഗരി യായ കോഴിക്കോട് കടപ്പുറത്തു ആണ്. പതാക കൊടിമര ദീപശിഖ റാലി കൾ സംഗമിക്കുക.സ്വാഗത സംഗം ചെയര്മാന് കൂടിയായ പി മോഹനൻ പതാക ഉയർത്തും. കോഴിക്കോട് ഇതു ആദ്യമായാണ് ഡി വൈ എഫ് ഐ സംസ്ഥന സമ്മേളനത്തിന് വേദിയാവുന്നത് സമ്മേളനത്തിന്റെ ഭാഗമായി

സിപിഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ഉദ്ഘാടനം ചെയ്യുന്ന ദേശീയ സെമിനാർ ഇന്ന് വൈകീട് മുതലക്കുളത്ത് നടക്കും . സമ്മേളനത്തിന് സമാപനം കുറിച്ച് ഒരു ലക്ഷം പേർ അണിനിരക്കുന്ന യുവജന റാലി 14 ന് വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയൻ റാലി ഉദ്ഘാടനം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News