ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടാല്‍ കൊന്നുകളയുമെന്ന് ആര്‍എസ്എസ്; സംഘപരിവാര്‍ ഗുണ്ടാ നേതാവ് ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവിട്ട് പീപ്പിള്‍

ശബരിമല സ്ത്രീ പ്രേവേശനത്തെ അനുകൂലിച്ച് ഫേസ്‌ബുക്ക് പോസ്റ്റ് ഇടുന്നവർക്ക് ആര്‍എസ്എസ്സിന്‍റെ വധഭീഷണി. കൊടുങ്ങല്ലൂർ മേഖലയിൽ ആണ് ഇത്തരത്തിൽ ഫോണിലൂടെയും സോഷ്യൽ മീഡിയയിലൂടെയും നേരിട്ടും ആര്‍എസ് എസ് വധഭീക്ഷണി മുഴക്കുന്നത്.

ആര്‍എസ്എസ് നേതാവും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ അജേഷ് കക്കറയാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ചിത്തിര ആട്ട പൂജകൾക്കായി നട തുറന്നപ്പോൾ കലാപ ആഹ്വാനവുമായി ശബരിമലയിലേക്ക് കൊടുങ്ങല്ലൂർ നിന്ന് പോയ ആര്‍എസ് എസ് സംഘത്തിന്റെ നേതാവ് ആണ് അജേഷ് കക്കറ.

ശബരിമലയിൽ സ്‌ത്രീയെ ആക്രമിച്ച സംഭവത്തിലും പമ്പയിലും സാന്നിധാനത്തും സ്ത്രീകളെ തടഞ്ഞ സംഭവങ്ങളിലും നേത്രത്വം നൽകിയ ആളാണ് അജേഷ് കക്കറ. ശബരിമല വിഷയത്തിൽ അഭിപ്രായം പറഞ്ഞാൽ കൊന്ന്കളയും എന്നാണ് ഭീഷണി.

കൊടുങ്ങല്ലൂർ മേഖലയിൽ മാത്രം 10 ൽ അധികം പേർക്ക് ഇത്തരം ഭീക്ഷണി സന്ദേശം ലഭിച്ചുപലരും ഭയം മൂലം ആര്‍എസ്എസ്ന്റെ വധ ഭീക്ഷണി പുറത്ത് പറയാൻ മടിക്കുന്നു.ശബരിമലയിൽ അക്രമം നടത്തുമെന്ന് അജേഷ് കക്കറ വെല്ലുവിളിക്കുന്ന വീഡിയോ പീപ്പിൾ ടി.വിക്ക് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here