ഹരികുമാറിനായി അന്വേഷണം ഊർജ്ജിതം; മൊബൈൽ നമ്പർ ലൊക്കേഷൻ തമിഴ്നാട്ടിൽ

നെയ്യാറ്റിൻകര കൊലപാതകത്തിൽ പ്രതിയായ മുൻ ഡിവൈഎസ്പി ഹരികുമാറിനായി അന്വേഷണം ഊർജ്ജിതം. അന്വേഷണം  പുരോഗമിക്കുന്ന സാഹചര്യത്തിൽ പ്രതി ഹരികുമാർ കോടതിയിൽ കീഴടങ്ങിയേക്കുമെന്നും സൂചനയുണ്ട്.

അതേ സമയം മുഖ്യമന്ത്രിയിലും സർക്കാരിലും വിശ്വാസമുണ്ടെന്നും പ്രതിയെ ഉടൻ പിടികൂടണമെന്നും മരണപ്പെട്ട സനൽകുമാറിന്റെ ഭാര്യ വിജി പറഞ്ഞു. തമിഴ് നാട്ടിൽ ഉൾപ്പടെ പ്രതി ഹരികുമാർ ഒളിവിൽ കഴിയാൻ സാധ്യതയുള്ള കേന്ദ്രങ്ങളിലാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുന്നത്.

മൊബൈൽ നമ്പർ ലൊക്കേഷൻ തമിഴ്നാട്ടിൽ കണ്ടെത്തിയതിനെ തുടർന്ന് ഒരു സംഘം അവിടേക്ക് തിരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സംഭവ സ്ഥലത്തും ഹരികുമാറിന്റെ വീടുകളിലും ആരംഭിച്ച തെളിവെടുപ്പ് ഇന്നും തുടരും.

വിശദമായ പരിശോധന ആവശ്യമായതിനാൽ ക്രൈംബ്രാഞ്ച് അന്വഷണ സംഘത്തിൽ കൂടുതൽ പേരെ ഉൾപ്പെടുത്തി വിപുലീകരിച്ചിട്ടുണ്ട്. അതേ സമയം മുഖ്യമന്ത്രിയിലും സർക്കാരിലും തനിക്ക് വിശ്വാസമുണ്ടെന്നും എന്നാൽ അന്വേഷണത്തിൽ തൃപ്തയല്ലന്നും കൊല്ലപ്പെട്ട സനൽ കുമാറിന്റെ ഭാര്യ വിജി പറഞ്ഞു.

എന്നാൽ പ്രതി ഹരികുമാർ കോടതി യിൽ കീഴടങ്ങിയേക്കുമ്മന്ന സൂചനയുമുണ്ട്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഡി വൈ എസ് പി ഹരിമുൻകൂറിന്റെ ജാമ്യാപേക്ഷ14 നാണ് പരിഗണിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News