ശക്തി കേന്ദ്രത്തില്‍ എസ്എഫ്ഐ യൂണിറ്റ് സ്ഥാപിച്ചതിന് പെണ്‍കുട്ടിയുടെ വീട് തകര്‍ത്ത് എബിവിപിയുടെ പ്രതികാരം

ശക്തി കേന്ദ്രത്തില്‍ എസ്എഫ്ഐ യൂണിറ്റ് സ്ഥാപിച്ചതിന് പെണ്‍കുട്ടിയുടെ വീട് തകര്‍ത്ത് എബിവിപിയുടെ പ്രതികാരം. തിരുവനന്തപുരം ധനുവച്ചപുരം VTM NSS കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ്‌ എസ് എസ് അഞ്ജലിയുടെ വീടിന് നേരെയാണ് സംഘപരിവാർ പ്രവര്‍ത്തകര്‍ ആക്രമണം അ‍ഴിച്ച് വിട്ടത്.

ധനുവച്ചപുരം കോളേജില്‍ എസ്എഫ് ഐ യൂണിറ്റ് സ്ഥാപിച്ചത് മുതല്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൊലവിളി നടത്തുകയാണെന്ന് അഞ്ജലി പീപ്പിളിനോട്.

ഇന്നലെ രാത്രി രണ്ട് മണിയോട് കൂടിയാണ് ധനുവച്ചപുരം VTM NSS കോളേജിലെ എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്റ്‌ അഞ്ജലിയുടെ കൊറ്റമം പുതുകുളത്തിങ്കരയിലെ വീടിന് നേരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്.

വീട്ടുകാര്‍ ഉറങ്ങി കിടക്കവേ ജനല്‍ചില്ലുകള്‍ നേരെ ശക്തമായ കല്ലേറ് ഉണ്ടായി. ഒച്ച കേട്ട് വീട്ടുകാര്‍ എന്നീറ്റ് നോക്കിയപ്പോള്‍ എ‍ഴുനേറ്റ് അക്രമികള്‍ ഒാടി രക്ഷപ്പേട്ടു.

അക്രമി സംഘത്തില്‍ മൂന്നിലധികം ആളുകള്‍ ഉണ്ടായിരുന്നു. sfi യൂണിറ്റ് പ്രസിഡന്റ്‌ ആയതു മുതൽ നിരന്തരം എബിവിപി പ്രവര്‍ത്തകര്‍ ഭീഷണി ഉണ്ടായിരുന്നതായി അഞ്ജലി പീപ്പിളിനോട് പറഞ്ഞു

നീണ്ട പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എസ്എഫ്ഐ ധനവച്ചപുരം കോളേജില്‍ യൂണിറ്റ് പുന സ്ഥാപിക്കുന്നത്. യൂണിറ്റ് രൂപീകരിച്ചതിന് ശേഷം പ്രിന്‍സിപ്പാളിന്‍റെ മകളെ പരീക്ഷ എ‍ഴുതിക്കില്ലെന്ന് ആര്‍എസ്എസുകാര്‍ പ്രഖ്യാപിച്ചിരുന്നു.

കേളേജിലെ അധ്യാപികമാരെ അസഭ്യം പറഞ്ഞതിന് ബിജെപി ജില്ലാ പ്രസിഡന്‍റ് എസ് സുരേഷിനെതിരെ പോലീസ് കേസും എടുത്തിരുന്നു. എസ്എഫ്ഐ കോളേജിന് മുന്നില്‍ സ്ഥാപിച്ച കൊടിമരം ഇപ്പോ‍ഴും പോലീസ് കാവലിലാണ് .അഞ്ജലിക്ക് നേരെ നടന്ന ആക്രമണത്തെ തുടര്‍ന്ന് പാറശാല പോലീസ് കേസെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here