പുകവലിച്ചതിനെ എതിര്‍ത്തു ഗര്‍ഭിണിക്ക് ട്രെയിനില്‍ ദാരുണാന്ത്യം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

ഷാജഹാൻപുർ (യുപി): പുകവലിച്ചതിനെ എതിര്‍ത്ത ഗര്‍ഭിണിയായ യുവതിയെ ട്രെയിനില്‍ കൊലപ്പെടുത്തി. പഞ്ചാബ്– ബിഹാർ ജാലിയൻവാല എക്സ്പ്രസിലാണു സംഭവം.

യാത്രക്കിടെ ട്രെയിനില്‍ പുകവലി പാടില്ലെന്നാണ് നിയമം ഇത് ലംഘിച്ച് പുകവലിച്ച ഇയാളെ ചോദ്യം ചെയ്തതാണ് സഹയാത്രികനെ ചൊടിപ്പിച്ചത്.

വെള്ളിയാഴ്ച രാത്രി കുടുംബവുമൊത്ത് ജനറൽ കംപാർട്മെന്റിൽ യാത്ര ചെയ്യവെയാണു ഛിനാട്ട് ദേവി (45) കൊല്ലപ്പെട്ടത്. സഹയാത്രികൻ സോനു യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സോനു യാദവ് പുകവലിച്ചത് എതിര്‍ത്തതിനെ തുടര്‍ന്ന് രണ്ട് പേരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും തുടര്‍ന്ന് സോനു ഛിനാട്ട് ദേവിയെ ക‍ഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നെന്ന് റെയില്‍വേ പൊലീസ് പറയുന്നു.

ഷാജഹാൻപുരിൽ ട്രെയിൻ നിർത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഛാട്ട് പൂജ ആഘോഷത്തിനു ബിഹാറിലേക്കുള്ള യാത്രയിലായിരുന്നു ഛിനാട്ട് ദേവിയും കുടുംബവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here