‘വീ ദ പീപ്പിള്‍’ വസന്തം വിദൂരമല്ല; ഭരണഘടനയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കാന്‍ കേരളം ഒത്തുചേരും

‘നമ്മ‍ള്‍ ഭാരതത്തിലെ ജനങ്ങള്‍’ മഹത്തായ ജനാധിപത്യമുള്ള ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം തുടങ്ങുന്നതിങ്ങനെയാണ്.

പുരോഗമനോന്മുഖമായി നമ്മുടെ രാജ്യം ഒരുപാട് മുന്നോട്ട് പോയെങ്കിലും രാജ്യത്തിന്‍റെ സത്തയായ ഭരണഘടന ഉള്‍ക്കൊള്ളാനും ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ നേടിയെടുക്കുന്നതിനോ സഹജീവികള്‍ക്ക് ലഭ്യമാക്കുന്നതിനോ നമ്മള്‍ക്ക് എത്രത്തോളം ക‍ഴിഞ്ഞിട്ടുണ്ടെന്നത് നാം പരസ്പരം ചോദിക്കേണ്ട ചോദ്യമാണ്.

ഭരണഘടനാപരമായ സമത്വം ഈ രാജ്യത്ത് എല്ലാ ലിംഗത്തില്‍പെട്ടവര്‍ക്കും ഉണ്ടെങ്കിലും ജാതിയുടേയും മതത്തിന്‍റെയും ലിംഗത്തിന്‍റെയും വര്‍ണത്തിന്‍റെയും അടിസ്ഥാനത്തില്‍ ചില സമൂഹങ്ങള്‍ ചിലരെ ഇപ്പോ‍ഴും അകറ്റി നിര്‍ത്തുകയാണ്.

നാളുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ നേടിയെടുത്ത അവകാശങ്ങള്‍ പോലും അംഗീകരിച്ച് കൊടുക്കാന്‍ ക‍ഴിയാത്തവരായി ഒരു വിഭാഗം സമൂഹം നമ്മള്‍ക്ക് ചുറ്റും വളര്‍ന്ന് വരുന്നുണ്ടെന്ന ഭയാനകമായ തിരിച്ചറിവില്‍ നിന്നാണ് ഒരുകൂട്ടം മനുഷ്യര്‍ ഇത്തരത്തിലൊരു ആശയം ഉയര്‍ത്തിക്കൊണ്ടുവന്നത്.

ഭരണഘടനയ്ക്കെതിരെ കേരളത്തിന്‍റെ തെരുവുകളും ശബ്ദമുയര്‍ത്തി തുടങ്ങുമ്പോള്‍ കേരളത്തിന്‍റെ ആത്മാവല്ല അതെന്നും കേരളത്തിന്‍റെ ശബ്ദം മതേതരത്വത്തിനും ഭരണഘടനയ്ക്കും ഒപ്പമാണെന്നും വിളിച്ച് പറയുകയാണ് നവംബര്‍ 13 ന് കേരളത്തിന്‍റെ തലസ്ഥാന നഗരി.

വീ ദ പീപ്പിള്‍ എന്ന മനുഷ്യ സംഗമം പാട്ടും വരയും എ‍ഴുത്തുമായി ഒരു ദിവസം കേരളം പ്രഖ്യാപിക്കുകയാണ് ഞങ്ങള്‍ കേരളത്തിന്‍റെ ഭരണഘടനയോടൊപ്പമാണെന്ന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here