പ്രമുഖ നാടക ഗായികയും സംഗീത അധ്യാപകയും ആയിരുന്ന കൊടുങ്ങല്ലൂർ പരിയാരത്ത് ഭാഗീരഥി ടീച്ചർ അന്തരിച്ചു.88 വയസ്സ് ആയിരുന്നു.

കൊടുങ്ങല്ലൂർ ലോകമലേശ്വരം കാരൂർ മഠം പടിഞ്ഞാറുള്ള വീട്ടിൽ ശനിയാഴ്ച രാത്രിയാണ് അന്ധ്യം സംഭവിച്ചത്. പച്ച പനം തത്തേ പുന്നാര പൂമുത്തെ എന്ന നാടക ഗാനത്തിലൂടെയാണ് ഭാഗീരഥി ടീച്ചർ ജന മനസുകളിൽ ഇടം പിടിച്ചത്.

പിന്നീട് അനവധി ഹിറ്റ് ഗാനങ്ങൾ ടീച്ചറുടെ ശബ്ദതത്തിൽ പിറന്നു. 15 വര്ഷത്തിലേറെയായി ബോണ് ടി.ബി ബാധിച്ചു ചികിത്സയിൽ ആയിരുന്നു. അവിവാഹിതയാണ്