നടി ശ്രിന്ദയ്ക്ക് മിന്നുകെട്ട്; വരന്‍ മലയാള സിനിമാ സംവിധായകന്‍

വേറിട്ട കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടി ശ്രിന്ദ വിവാഹിതയായി. മലയാളം സിനിമാ മേഖലയില്‍ നിന്നുതന്നെയാണ് വരന്‍. സംവിധായകന്‍ സിജു എസ്. ബാവ. ഫഹദ് ഫാസില്‍, ഇഷ തല്‍വാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നാള എന്ന സിനിമയുടെ സംവിധായകനാണ് സിജു. വിവാഹത്തിന് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.

വളരെക്കുറച്ചു കാലം കൊണ്ടു തന്നെ ചെറിയ വേഷങ്ങളിലൂടെ ആരാധകരുടെ പ്രിയ താരമായാളാണു സ്രിന്ദ. 1983 എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ ഭാര്യയായി എത്തിയ സ്രിന്ദ തന്‍റെ അഭിനയ ശെെലികൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയായിരുന്നു.

അന്നയും റസൂലും 22 ഫിമെയ്ല്‍ കോട്ടയം ആട് പറവ് തുടങ്ങി നിരവധി ചിത്രങ്ങലില്‍ നായികാ വേഷവും കോമഡിയും ക്യാരക്ടര്‍ റോളുകളും കെെകാര്യം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News