താരനിശയെച്ചൊല്ലി നിര്‍മ്മാതാക്കളും അമ്മയും തമ്മിലുണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചു.
ഡിസംബറില്‍ ദുബായില്‍ നടത്താനിരിക്കുന്ന താരനിശയില്‍ മാറ്റമുണ്ടാകില്ലെന്ന് അമ്മ പ്രസിഡന്‍റ് മോഹന്‍ലാല്‍ അറിയിച്ചു.
നിര്‍മ്മാതാക്കള്‍ക്കായി കെട്ടിട നിര്‍മ്മാണത്തിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും പണം കണ്ടെത്താന്‍ അടുത്ത മാര്‍ച്ച് അവസാനത്തോടെ താരഷോ നടത്തുമെന്നും അമ്മ ഉറപ്പ് നല്‍കി.
പ്രളയാനന്തരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായത്തിനായാണ് അമ്മ സ്റ്റേജ് ഷോ നടത്തുന്നത്. മോഹന്‍ലാലിന്‍റെ നേതൃത്വത്തിലുളള അമ്മ എക്സിക്യുട്ടീവ് അംഗങ്ങളും പ്രഡ്യൂസേഴ്സ് അസോസിയേഷനും കൊച്ചിയില്‍ ചേര്‍ന്ന സംയുക്ത യോഗത്തിലാണ് തര്‍ക്കങ്ങള്‍ പരിഹരിച്ചത്.
ദുബായില്‍ നടക്കുന്ന സ്റ്റേജ് ഷോയ്ക്ക് മാറ്റമുണ്ടാകില്ലെന്നും താരങ്ങളെല്ലാം പങ്കെടുക്കുമെന്നും യോഗത്തിന് ശേഷം മോഹന്‍ലാല്‍ പറഞ്ഞു. തങ്ങളോട് ചോദിക്കാതെ സ്റ്റേജ് ഷോയ്ക്ക് തിയതി തീരുമാനിച്ചതില്‍ പ്രതിഷേധിച്ച നിര്‍മ്മാതാക്കളുടെ സംഘടന താരങ്ങളെ വിട്ടുനല്‍കില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മയ്ക്ക് കത്തയച്ചതാണ് വിവാദമായത്.
മാത്രമല്ല, അസോസിയേഷന്‍റ കെട്ടിടം പണിക്കും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമായി താരഷോ നടത്താമെന്ന് വാഗ്ദാനം ചെയ്തിട്ട് കബളിപ്പിക്കുകയാണെന്നും സ്വകാര്യ സ്ഥാപനങ്ങളുടെ ഷോയില്‍ മുന്‍നിര താരങ്ങള്‍ പങ്കെടുക്കുന്നത് കണ്ടിട്ടുണ്ടെന്നും ഇവര്‍ ആരോപിക്കുകയും ചെയ്തു. അടുത്ത വര്‍ഷം മാര്‍ച്ച് അവസാനത്തോടെ തങ്ങള്‍ക്കായി സ്റ്റേജ് ഷോ നടത്താമെന്ന് അമ്മ ഭാരവാഹികള്‍ സമ്മതിച്ചതായി സുരേഷ് കുമാര്‍ പറഞ്ഞു.
പ്രളയാനന്തരം നവകേരള നിര്‍മ്മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച്കോടി രൂപ സമാഹരിക്കുന്നതിന്‍റെ ഭാഗമായാണ് താരസംഘടന അമ്മ ഡിസംബര്‍ 7ന് അബുദാബിയില്‍ സ്റ്റേജ് ഷോ നടത്താന്‍ തീരുമാനിച്ചത്.
ഇതിനായി ഒരാഴ്ച ഷൂട്ടിംഗ് നിര്‍ത്തിവെച്ച് താരങ്ങളെ വിട്ടുനല്‍കണമെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്ക് അമ്മ സെക്രട്ടറി വാട്സ് അപ് സന്ദേശം അയച്ചതാണ് നിര്‍മ്മാതാക്കളുടെ സംഘടനയെ ചൊടിപ്പിച്ചത്. അമ്മയുടെ ഏകപക്ഷീയ നിലപാടുകള്‍ അംഗീകരിച്ച് മുന്നോട്ടു പോകാനാവില്ലെന്നും അസോസിയേഷന്‍ സെക്രട്ടറി എം രഞ്ജിത് അമ്മയ്ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here