ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേ‍ഴ്സിന് വീണ്ടും തോല്‍വി

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേ‍ഴ്സിന് വീണ്ടും തോല്‍വി. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ എഫ്സി ഗോവയോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേ‍ഴ്സ് പരാജയപ്പെട്ടത്. ഗോവയ്ക്കായി കോറോമിനാസ് ഇരട്ട ഗോളടിച്ചപ്പോള്‍, മന്‍വീര്‍ സിങ്ങിന്‍റെ വകയായിരുന്നു മൂന്നാം ഗോള്‍.

കളിയുടെ അവസാന മിനിറ്റിലെ ഗോളിലൂടെ നിക്കോള കിര്‍മാരേവിച്ചാണ് ബ്ലാസ്റ്റേ‍ഴ്സിന് ആശ്വാസ ഗോള്‍ നേടിക്കൊടുത്തത്. മത്സരത്തിന്‍റെ ഒരു ഘട്ടത്തില്‍ പോലും ഗോവയ്ക്കെതിരെ മുന്നേറ്റം നടത്താന്‍ ബ്ലാസ്റ്റേ‍ഴ്സിനായില്ല.

ഹോം ഗ്രൗണ്ടിലെ മഞ്ഞപ്പടയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ഇതോടെ ഏ‍ഴ് പോയിന്‍റ് മാത്രമുളള ബ്ലാസ്റ്റേ‍ഴ്സ് പട്ടികയില്‍ ഏ‍ഴാം സ്ഥാനത്താണ്. തകര്‍പ്പന്‍ വിജയത്തോടെ ഏ‍ഴ് മത്സരങ്ങളില്‍ നിന്ന് 16 പോയിന്‍റുമായി ഗോവ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News