ശ്രീലങ്കയില്‍ വീണ്ടും രാഷ്ട്രീയ മാറ്റങ്ങള്‍; സിരിസേനയുമായുള്ള ബന്ധം അവസാനിപ്പിച്ച് രാജപക്സേ

രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ വീണ്ടും അപ്രതീക്ഷിതമായ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് കളമൊരുങ്ങി. മുന്‍ പ്രസിഡന്‍റ് മഹിന്ദ രാജ പക്സേ, പ്രസിഡ[ന്‍റ് മെെത്രി പാല സിരിസേനയുമായുള്ള ബന്ധം അവസാനിപ്പിച്ച് ശ്രീലങ്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്നത് ഇതിന്‍റെ ഭാഗമാണ്.

രാജപക്സേയ്ക്ക് തിരിച്ചുവരാനുള്ള കളമൊരുക്കാനായി അനുയായികള്‍ ചേര്‍ന്ന് രൂപീകരിച്ച പാര്‍ട്ടിയാണ് ശ്രീലങ്കന്‍ പീപ്പിള്‍സ് പാര്‍ട്ടി. ജനുവരി 5 ന്  നടക്കുന്ന ഇലക്ഷനില്‍  ഒറ്റക്ക് മത്സരിക്കാനൊരുങ്ങുകയാണ് രാജപക്സേയെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടിയുമായുള്ള, അരനൂറ്റാണ്ടിന്‍റെ ബന്ധം അവസാനിപ്പിച്ചാണ് രാജ പക്സേ പുതിയതായി രൂപീകരിക്കപ്പെട്ട ശ്രീലങ്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍  ചേര്‍ന്നത്.  രാജ പക്സേയുടെ പിതാവായ ഡോണ്‍ ആല്‍വന്‍ രാജപക്സേ 1951 ല്‍ രൂപീകരിച്ച പാര്‍ട്ടിയാണ്
ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടി.  നിലവില്‍ പ്രസിഡന്‍റായ മെെത്രിപാല സിരിസേനയാണ്പാശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടിയുടെ നേതാവ്.

സിരിസേനയും രാജ പക്സേയുമായുള്ള ബന്ധം വഷളായതിനെത്തുടര്‍ന്ന് 2015ലെ ഇലക്ഷനില്‍ സിരിസേന പ്രതിപക്ഷ പാര്‍ട്ടിയായ റനില്‍ വിക്രമ സിംഗയുടെ യുണെറ്റഡ് നാഷണല്‍ ഫ്രണ്ടുമായി ചേര്‍ന്ന്, ഇലക്ഷനെ  നേരിടുകയായിരുന്നു.  തിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ , വിക്രമസിഗെ പ്രധാനമന്ത്രിയായും സിരിസേന   പ്രസിഡന്‍റായും ചുമതലയേറ്റു.

എന്നാല്‍ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന്, രാഷ്ട്രീയ പ്രതിസന്ധിയുണ്ടാകുകയും, സിരിസേന, വീണ്ടും  രാജ പക്സയുമായി ചേരുകയുമായിരുന്നു. ഇതേത്തുടര്‍ന്ന്, വിക്രമ സിംഗയെ പുറത്താക്കിയ  സിരിസേന രാജപക്സേയെ പ്രധാനമന്ത്രിയാക്കുകയും പാര്‍ലമെന്‍റ് മരവിപ്പിക്കുകയും ചെയ്തു.

ഇതിനെതിരെ  പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് ജനുവരി 5 ന് പ്രസിഡന്‍റ്  ഇലക്ഷന്‍ പ്രഖ്യപിക്കുകയായിരുന്നു.  പാര്‍ലമെന്‍റ് സമ്മേളനത്തില്‍, ഭൂരി പക്ഷം തെളിയിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായതോടെയാണ് രാജപക്സേയുടെ മനം മാറ്റമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News