ശബരിമല ജാതി മത വിലക്കുകളില്ലാത്ത ഏക, മതനിരപേക്ഷ ക്ഷേത്രം; അഹിന്ദുക്കൾക്ക് വിലക്ക്ഏർപ്പെടുത്തണമെന്ന ഹർജിയിൽ തിരുമാനമെടുക്കും മുൻപ് വിവിധ സംഘടനകളുടെ ഭാഗം കേൾക്കണമെന്നും സര്‍ക്കാര്‍ ഹെെക്കോടതിയില്‍

കൊച്ചി: ശബരിമലയിൽ അഹിന്ദുക്കൾക്ക് വിലക്ക്ഏർപ്പെടുത്തണമെന്ന ഹർജിയിൽ തിരുമാനമെടുക്കും മുൻപ് വിവിധ സംഘടനകളുടെ ഭാഗം കേൾക്കണമെന്ന് സർക്കാർ. വിശാലമായ പൊതുതാൽപ്പര്യവും മതനിരപേക്ഷതയും പരിഗണിക്കേണ്ടതുണ്ടന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ശബരിമല ഏക, മതനിരപേക്ഷ ക്ഷേത്രമാണ്.ഇത് അംഗീകരിക്കപ്പെട്ട ചരിത്ര സത്യമാണ്.

ശബരിമലയിൽ ജാതി മത വിലക്കില്ല .മുസ്സീംങ്ങളും ക്രിസ്ത്യാനികളുംഅയ്യപ്പ ഭക്തരാണ്. വാവർ നട ശബരിമലയുടെ ഭാഗമാണ്. വാവർ പള്ളി സന്ദർശിച്ച ശേഷമാണ് ഭക്തർ സന്നിധാനത്തേക്ക്പോകുന്നത് .ക്രിസ്തു മത വിശ്വാസിയായ യേശുദാസ് അയ്യപ്പഭക്തനാണ്. അയ്യപ്പന്റെ ഉറക്കു പാട്ടായ ഹരിവരാസനം പാടിയിട്ടുള്ളത് യേശുദാസാണ് .

ശബരിമല ഗോത്രവർഗ ആരാധനാ കേന്ദ്രമായിരുന്നുവെന്ന വാദമുണ്ട്. ബുദ്ധമത ക്ഷേത്രമായിരുന്നുവെന്നും വാദമുണ്ട്.ശരണം എന്ന വാക്ക് ബുദ്ധിസവുമായി ബന്ധപ്പെട്ടതാണ്.

അഹിന്ദുക്കൾക്ക് വിലക്കേർപ്പെടുത്തണമെന്ന ആവശ്യത്തിൽ തീരുമാനമെടുക്കും മുൻപ് വിശാല താൽപര്യം കണക്കിലെടുത്ത് വിഷയത്തിന്റെ പ്രധാന്യം മാധ്യമങ്ങളിൽ
പ്രസിദ്ധീകരിക്കണമെന്ന് സർക്കാർ സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കി .

വഖഫ് ബോർഡ്, വാവർ ട്രസ്റ്റ് ,മുസ്സീം സംഘടനകൾ ക്രിസ്ത്യൻ സംഘടനകൾ ,ഗോത്രവർഗ സംഘടനകൾ എന്നിവരെ കേസിൽ കക്ഷിയാക്കണമെന്നാണ് സർക്കാർ ആവശ്യപ്പെടുന്നത്.

കേരള ഹിന്ദു പൊതു ആരാധനാ സ്ഥല ചട്ടത്തിലെ വ്യവസ്ഥ 3 ( a )പ്രകാരം അഹിന്ദുക്കൾക്ക്ക്ഷേത്രത്തിൽ വിലക്കുണ്ടന്നും ഇത് ശബരിമലയ്ക്ക് ബാധകമാക്കണമെന്നുള്ള രണ്ട് ഹർജികളിലാണ്സർക്കാർ നിലപാടറിയിച്ചത്

ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി ചട്ടം 3 (b) ഭരണഘടനാ വിരുദ്ധമാണന്നു പ്രഖ്യാപിച്ചപ്പോൾ 3 ( a ) ശരിവെക്കുകയായിരുന്നുവെന്നും ഹർജിക്കാർ വാദിക്കുന്നു .

ആർ എസ് എസ് നേതാവ് ടി ജി മോഹൻദാസും മറ്റുമാണ് ഹർജിക്കാർ. കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ ഹർജിക്കാരെ കോടതി നിശിതമായി വിമർശിച്ചിരുന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here