എല്ലാ പഞ്ചായത്തുകളിലും ഗോശാല; പ്രത്യേക ആധ്യാത്മിക വകുപ്പ്; മധ്യപ്രദേശില്‍ സംഘപരിവാര്‍ ടച്ചോടെ കോണ്‍ഗ്രസ് പ്രകടന പത്രിക

തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ ഒരുങ്ങുന്ന കോണ്‍ഗ്രസ്സിന്‍റെ മധ്യപ്രദേശിലെ പ്രകടനപത്രിക ഉള്ളടക്കം കൊണ്ടും രാഷ്ട്രീയം കൊണ്ടും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുകയാണ്. സംഘപരിവാര്‍ ടച്ച് കൊണ്ടുവന്നിരിക്കുന്ന കോണ്‍ഗ്രസ്സിന്‍റെ പ്രകടനപത്രികയെ രാഷ്ട്രീയനിരീക്ഷകര്‍ കൗതുകത്തോടെ നോക്കുകയാണ്.

മധ്യപ്രദേശ് തെരഞ്ഞെടുപ്പിനുമുന്നോടിയായി കോണ്‍ഗ്രസ്സ് കമ്മിറ്റി പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളും ആശയങ്ങളും രാഷ്ട്രീയവും സംഘപരിവാറിനെ കടത്തിവെട്ടുന്ന നിലപാടുള്ളതല്ലേ എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ തെറ്റുപറയാനില്ല.

കര്‍ഷകരെ കയ്യിലെടുക്കാന്‍ നിരവധി വാഗ്ദാനങ്ങള്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കോണ്‍ഗ്രസ്സ് ഗവണ്‍മെന്‍റ് മധ്യപ്രദേശില്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ സര്‍ക്കാരിന് പ്രത്യേക ആധ്യാത്മിക വകുപ്പുണ്ടായിരിക്കുമെന്ന് പ്രകടനപത്രികയില്‍ പറയുന്നു.

തീര്‍ന്നില്ല സംസ്കൃതഭാഷാ വികസനത്തിന് പുറമേ എല്ലാ പഞ്ചായത്തുകളിലും ഗോശാലയും വാണിജ്യാടിസ്ഥാനത്തില്‍ ഗോമൂത്രം ഉല്‍പ്പാദിപ്പിക്കുന്ന സംവിധാനങ്ങളുമൊരുക്കുമെന്നും കോണ്‍ഗ്രസ്സ് മധ്യപ്രദേശിലെ വോട്ടര്‍മാരോട് പറയുന്നു.

പശു പവിത്രമായ മൃഗമാണെന്നും ഗോവധനിരോധനം എടുത്തുകളയാനുള്ള നീക്കത്തിനെതിരെ പോരാടുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. കാര്‍ഷികാവശ്യത്തിനായി പശുക്കളെ വാഹനങ്ങളില്‍കൊണ്ടുപോകുന്നതുള്‍പ്പെടെ തടയുമെന്നും കോണ്‍ഗ്രസ്സ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News