ഡോംടെക് ഡയറക്ടറുടെ തസ്തിക സംബന്ധിച്ച വാർത്തകൾ തികച്ചും വാസ്തവവിരുദ്ധം: കേരള സർവകലാശാല

കേരള സർവകലാശാലയുടെ ഡോംടെക് ഡയറക്ടറുടെ തസ്തിക സംബന്ധിച്ച വാർത്തകൾ തികച്ചും വാസ്തവവിരുദ്ധമെന്ന് സർവകലാശാല.

നിയമപരമായ എല്ലാ ചട്ടങ്ങളും പാലിച്ചുകൊണ്ടാണ് അവിടെ ഡയറക്ടറെ നിയമിച്ചത്. ഇതിനായി പത്രപ്പരസ്യം നൽകി അപേക്ഷ ക്ഷണിക്കുകയും വാചാപരിക്ഷ നടത്തുകയും ചെയ്തിരുന്നു.

ഇതിൽ മികച്ച നിലപാരം പുലർത്തിയത് കൊണ്ടും റെക്കോർഡുകൾ ഹാജരാക്കിയത് കൊണ്ടുമാണ് ഡോ.ജൂബിലി നവപ്രഭയെ ഡോംടെക് ഡയറക്ടറായി നിയമിച്ചതെന്നും സർവകലാശാല വ്യക്തമാക്കി.

ഡയറക്ടറെ സ്ഥിരപ്പെടുത്താനോ ശമ്പളം വർദ്ധിപ്പിക്കാനോ ഉള്ള ഒരു തീരുമാനവും ഡിന്‍റിക്കേറ്റ് കൈകെണ്ടിട്ടില്ലെന്നും പ്രസ്താവനയിൽ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News