മതനിരപേക്ഷ നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ യുവജനങ്ങൾ രംഗത്തിറങ്ങണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനം. ശബരിമലയുടെ മറവിൽ കലാപം നടത്താനുള്ള സംഘപരിവാർ നീക്കങ്ങളെ ശക്തമായി നേരിടുന്ന സംസ്ഥാന സർക്കാറിന് പൂർണ പിന്തുണയെന്നും ഡിവൈഎഫ്ഐ റിപ്പോർട്ടിൻമേലുള്ള പൊതു ചർച്ച ഇന്നും തുടരും.

കേരളത്തിന്റെ ഭാവി ഇരുളടഞ്ഞതാക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം. വർഗീയ കോമരങ്ങൾക്ക് അഴിഞ്ഞാടാനുള്ളതല്ല കേരളം. ശബരിമലയുടെ മറവിൽ സംഘപരിവാർ നടത്തുന്ന കലാപങ്ങൾക്കു കൊലവിളികൾക്കും നടുവിൽ നിശബ്ദരാകാൻ കഴിയില്ല.

കേരളത്തിന്റെ മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കാനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാര്യം എൽ ഡി എഫും ഏറ്റെടുത്ത ചരിത്ര പരമായ നീക്കത്തെ ഡിവൈഎഫ്ഐ ആവേശത്തോടെയാണ് കാണുന്നത് .

കേരളത്തിന്റെ പുരോഗമന സ്വഭാവവും ത്വവും കാത്തു സൂക്ഷിക്കാനുള്ള പോരാട്ടത്തിൽ മുഴുവൻ യുവജനങ്ങളും അണിനിരക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പ്രവർത്തന സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ച ഇന്നും തുടരും. ചർച്ചകൾക്ക് വൈകീട്ട് സംസ്ഥാന സെക്രട്ടറി എം സ്വരാജും അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസും മറുപടി പറയും