ഡിവെെ എസ് പി ഹരികുമാറിന്‍റെ ആത്മഹത്യ ദെെവത്തിന്‍റെ വിധിയാണെന്നും അത് നടപ്പിലായെന്നും കൊല്ലപ്പെട്ട സനല്‍ കുമാറിന്‍റെ ഭാര്യ വിജിയുടെ ആദ്യ പ്രതികരണം .തുടര്‍ന്ന് വിജിയും കുടുംബവും നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. പ്രതിയെ ഉടനെ പിടികൂടണമെന്ന് ആവശ്യപ്പെട്ടായിരുന്നു സനല്‍കുമാറിന്‍റെ കുടുംബം നിരാഹാര സമരത്തിനിരുന്നത്.

ഇന്ന് രാവിലെയാണ് , നെയ്യാറ്റിൻക്കര സനൽ കൊലപാതക്കേസില്‍, പ്രതിയായ ഡിവെെ എസ് പി ഹരികുമാര്‍  മരിച്ച നിലയില്‍ കണ്ടെത്തിയത്.  കല്ലമ്പത്തെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കൊലപാതക്കേസില്‍, ഡിവെെഎസ്പി ഒളിവില്‍ പോയിരിക്കുകയായിരുന്നു.  ഹരികുമാറിനെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഉൗർജ്ജിതമാക്കി്യിരുന്നു.ഇതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

നെയ്യാറ്റിൻക്കര DySP യാണ് ഹരികുമാര്‍. ഹരികുമാറുമായി വാഹനം മാറ്റുന്നതിനെ ചൊല്ലിയുള്ള വാക്കു തർക്കത്തിനിടെ സനൽകുമാർ  വാഹനമിടിച്ച് മരിക്കുകയായിരുന്നു .

വാക്ക് തർക്കത്തിനിടെ സനലിനെ ഹരികുമാറ് പിടിച്ച് തള്ളുകയായിരുന്നു. തുടർന്നാണ് എതിരെ എത്തിയ വാഹനമിടിച്ചത്. തുടര്‍ന്ന് ഒളിവില്‍ പോയ ഹരികുമാറിനാ യി അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിരുന്നു.