ശബരിമല റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റി വെച്ചു; റിവ്യൂ ഹര്‍ജികള്‍ക്ക് ശേഷം പരിഗണിക്കും

ശബരിമല  റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത്, മാറ്റി വെച്ചു. റിവ്യൂ ഹര്‍ജികള്‍ പരിഗണിച്ചതിന് ശേഷം പരിഗണിക്കാമെന്ന് സുപ്രീം കോടതി.  റിവ്യു ഹര്‍ജികള്‍ തള്ളുകയാണെങ്കില്‍, റിട്ട് ഹര്‍ജികളില്‍ തീര്‍പ്പ് കല്‍പ്പിക്കാമെന്ന കോടതി വ്യക്തമാക്കി

ഇന്ന് 3 മണിക്കാണ് റിവ്യൂ ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കുക. സമര്‍പ്പിക്കപ്പെട്ട
49 റിവ്യൂ ഹര്‍ജികളാണ്  സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കുന്നത്. 4 റിട്ട് ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്.

നാലിലും വാദം കേള്‍ക്കാന്‍ വിമുഖത പ്രകടിപ്പിച്ച സുപ്രീംകോടതി, പുനപരിശോധന ഹര്‍ജികളുടെ തീരുമാനത്തിന് ശേഷം റിട്ട് ഹര്‍ജികള്‍ പരിഗണിക്കാമെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകരെ അറിയിച്ചു.

സ്ത്രീപ്രവശനത്തെ എതിര്‍ക്കുന്ന റിട്ട് ഹര്‍ജികളിലെ ആവശ്യം തന്നെയാണ് നാല്‍പ്പത്തിയൊമ്പത് പുനപരിശോധന ഹര്‍ജികളിലും ഉള്ളതെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വിജയ് ഹന്‍സാര ചൂണ്ടികാട്ടി.

ഒരേ ആവശ്യത്തില്‍ രണ്ട് രീതിയിലുള്ള ഹര്‍ജികള്‍. പുനപരിശോധന ഹര്‍ജികള്‍ തള്ളിയാല്‍ റിട്ട് തുറന്ന് കോടതിയില്‍ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. മറിച്ച് പുനപരിശോധന തുറന്ന കോടതിയിലേയ്ക്ക് മാറ്റിയാല്‍ റിട്ട് ഹര്‍ജികളും അതിനൊപ്പം ചേര്‍ത്ത് വാദം കേള്‍ക്കാമെന്നും ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയി വ്യക്തമാക്കി.

അതേ സമയം രാവിലെ കോടതി ആരംഭിച്ചയുടന്‍ പുനപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന് ശബരിമല ആചാര സംരക്ഷ സമിതി ആവശ്യപ്പെട്ടു. എന്നാല്‍ ഇത് ചീഫ് ജസ്റ്റിസിന്റെ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കി.ഇത്തരമൊരു ആവശ്യം ഉന്നയിച്ചത് ശരിയല്ലെന്ന് കോടതി വിമര്‍ശിച്ചു. തുടര്‍ന്ന് ആചാര സംരക്ഷ സമിതി അഭിഭാഷകന്‍ ആവശ്യം പിന്‍വലിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here