ശബരിമല: റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കുന്നു; പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസിന്‍റെ ചേംബറില്‍

ശബരിമല വിഷയത്തില്‍ സുപ്രീം കോടതിക്ക് മുന്നിലെത്തിയ പുനപരിശോധനാ ഹര്‍ജികള്‍ അല്‍പ്പ സമയത്തിനകം പരിഗണിക്കും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട അഞ്ചംഗ ബെഞ്ചാണ് റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കുക.

ശബരിമല വിധി വന്നതു മുതര്‍ ഇതുവരെ നാല്‍പ്പത്തിയൊമ്പത് റിവ്യൂ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയ്ക്കായി എത്തിയത്.

റിവ്യൂ ഹര്‍ജികള്‍ പരിഗണിച്ച ശേഷം നേരത്തെ മാറ്റിവച്ച റിട്ട് ഹര്‍ജികള്‍ പരിഗണിക്കും. ശബരിമല വിധികള്‍ക്ക് ശേഷം വിധിക്കെതിരെ രാഷ്ട്രീയ കക്ഷികള്‍ ഉള്‍പ്പെടെ പരക്കെ പ്രതിഷേധങ്ങള്‍ നടത്തിയെങ്കിലും

നിലവില്‍ വന്നിട്ടുള്ള നാല്‍പ്പത്തിയൊമ്പത് റിവ്യൂ ഹര്‍ജികളില്‍ ഒന്നില്‍പോലും വിധിക്കെതിരെ പരസ്യമായി തെരുവില്‍ പ്രതിഷേധിക്കുന്ന ബിജെപിയോ കോണ്‍ഗ്രസോ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജികള്‍ ഇല്ല എന്നതാണ് നിലവിലെ പ്രക്ഷേഭങ്ങളിലെ രാഷ്ട്രീയ പൊള്ളത്തരം വ്യക്തമാക്കുന്നത്.

സമര്‍പ്പിക്കപ്പെട്ടവയില്‍ വലിയൊരു വിഭാഗം വ്യക്തിപരമായി സമര്‍പ്പിക്കപ്പെട്ട വിധികളാണ്. പിസി ജോര്‍ജും, പ്രയാര്‍ ഗോപാലകൃഷ്ണനും ഇവരില്‍ ഉല്‍പ്പെടും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News