ശബരിമല: വിധിക്ക് സ്റ്റേ ഇല്ല; റിവ്യൂ ഹര്‍ജികളില്‍ ജനുവരി ഇരുപത്തിരണ്ടിന് തുറന്ന കോടതിയില്‍ വാദം കേള്‍ക്കും

ദില്ലി: ശബരിമലയില്‍ പ്രായഭേദമന്യയുള്ള സ്ത്രീ പ്രവേശനത്തിന് സ്റ്റേ ഇല്ല. വിധിക്കെതിരായ റിട്ട്-പുനപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ ജനുവരി 22 ന് കേള്‍ക്കും. ചീഫ് ജസ്റ്റിസിന്റെ ചേമ്പറില്‍ ചേര്‍ന്ന ഭരണഘടന ബഞ്ചാണ് തീരുമാനം എടുത്തത്.

ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ തെരുവില്‍ കലാപം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയാണ് സുപ്രീംകോടതി തുറന്ന കോടതിയിലേയ്ക്ക് വീണ്ടും കേസ് മാറ്റിയത്.

സെപ്ന്റബര്‍ 28 ന് ഭരണഘടന ബഞ്ച് പുറത്തിറക്കിയ ഉത്തരവ് സ്റ്റേ ചെയ്യുന്നില്ലെന്ന് പ്രത്യേകം എടുത്ത് പറഞ്ഞ സുപ്രീംകോടതി റിട്ട്-റിവ്യൂ ഹര്‍ജികള്‍ നല്‍കിയവരുടെ വാദം കേള്‍ക്കാന്‍ തീരുമാനിച്ചു.

ഇതിനായി 2019 ജനുവരി 22 ചൊവ്വാഴ്ച്ചയിലേയ്ക്ക് കേസ് മാറ്റി.അഞ്ചംഗ ഭരണഘടന ബഞ്ച് പറഞ്ഞ വിധി പുനപരിശോധിക്കാന്‍ ഉചിതമായ ബഞ്ച് രൂപീകരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.

മണ്ഡല കാലത്ത് സ്ത്രീ പ്രവേശനം തടയാനായി, അതിന് മുമ്പ് കേസ് പരിഗണിച്ച് തീരുമാനിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നവര്‍ക്ക് തിരിച്ചടി നല്‍കുന്നതാണ് ഹര്‍ജി മണ്ഡല കാലത്തിന് ശേഷം പരിഗണിക്കാനുള്ള സുപ്രീംകോടതി തീരുമാനം.

ജസ്റ്റിസുമായ നരിമാന്‍, എ.എം.ഖാന്‍വാല്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ്,ഇന്ദു മല്‍ഹോത്ര എന്നിവര്‍ ചീഫ് ജസ്റ്റിസിന്റെ ചേമ്പറില്‍ ചേര്‍ന്ന സിറ്റിങ്ങിലാണ് തീരുമാനം എടുത്തത്. അതേ സമയം കേസ് തുറന്ന കോടതിയില്‍ കേള്‍ക്കാനുള്ള തീരുമാനത്തെ ഹര്‍ജിക്കാര്‍ സ്വാഗതം ചെയ്തു.

ശബരിമല വിധിക്കെതിരായ നാല് റിട്ട് ഹര്‍ജികള്‍ രാവിലെ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചിന് മുമ്പിലെത്തിയെങ്കിലും, പുനപരിശോധന ഹര്‍ജികളുടെ തീരുമാനത്തിന് ശേഷം പരിഗണിക്കാമെന്ന് അറിയിച്ച് മാറ്റിയിരുന്നു. ഈ റിട്ട് ഹര്‍ജികളും റിവ്യൂ ഹര്‍ജികള്‍ക്കൊപ്പം തുറന്ന കോടതിയില്‍ വാദം കേള്‍ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News