ശബരിമല വിധിക്ക് സ്റ്റേയില്ല; റിവ്യൂ ഹര്‍ജികളും റിട്ട് പെറ്റീഷനും ജനുവരി 22 തുറന്ന കോടതിയില്‍ വാദം കേള്‍ക്കും

ശബരിമല സ്ത്രീ പ്രവേശനുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട റിവ്യൂ ഹര്‍ജികള്‍ ജനുവരി 22 തുറന്ന കോടതിയില്‍ വാദം കേള്‍ക്കും.

എന്നാല്‍ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിക്ക് സ്റ്റേ ഇല്ല. സെപ്തംബര്‍ 28 ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി നിലനില്‍ക്കും എന്ന് തന്നെയാണ് സുപ്രീം കോടതി നിലപാടെന്ന് വ്യക്തം.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട നിയമ പോരാട്ടങ്ങള്‍ തുടരും. സുപ്രീം കോടതി വിധി എന്തായിരുന്നാലും നടപ്പിലാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

നിലവിലെ സ്ഥിതി തുടരുമെന്നും. വിധിയെക്കുറിച്ച് വ്യക്തമായി പധിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും എകെ ബാലന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News