ശബരിമല റിവ്യൂ ഹര്‍ജിയില്‍ സുപ്രീം കോടതി വിധിയുടെ നിയമ വശങ്ങള്‍ പരിശോധിക്കും: മുഖ്യമന്ത്രി – Kairalinewsonline.com
DontMiss

ശബരിമല റിവ്യൂ ഹര്‍ജിയില്‍ സുപ്രീം കോടതി വിധിയുടെ നിയമ വശങ്ങള്‍ പരിശോധിക്കും: മുഖ്യമന്ത്രി

ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി

തിരുവനന്തപുരം : ശബരിമല സ്ത്രീപ്രവേശനത്തില്‍ നേരത്തെയുണ്ടായിരുന്ന വിധി സ്‌റ്റേ ചെയ്യുന്നില്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും,

അത് നിലനിര്‍ത്തിക്കൊണ്ടാണ് തുറന്ന കോടതിയില്‍ പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

ജനുവരി 22 ന് മണ്ഡലകാലം കഴിഞ്ഞതിനുശേഷമാണ് റിവ്യു ഹര്‍ജികളെല്ലാം കേള്‍ക്കുന്നതെന്നാണ് സുപ്രീംകോടതി പറഞ്ഞതിന്റെ അര്‍ഥം. ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി

To Top