ഭരണഘടനാ മൂല്ല്യങ്ങളെ തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നു; നവംബര്‍ 26 ന് ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കും : സിപിഎെഎം

നവംബര്‍ 26 ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കാന്‍ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ മുഴുവന്‍ ജനാധിപത്യ വിശ്വാസികളോടും അഭ്യര്‍ത്ഥിച്ചു.

ഇന്ത്യന്‍ ഭരണഘടനയുടെ ഗുണപരമായ എല്ലാ നിലപാടുകളെയും തകര്‍ക്കുന്നതിനുള്ള ആസുത്രിത നീക്കമാണ്‌ ആര്‍.എസ്.എസ് നിയന്ത്രിക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌.

മതനിരപേക്ഷത, പാര്‍ലമെന്‍ററി ജനാധിപത്യം, ഫെഡറലിസം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങളെ ഇല്ലാതാക്കാനുള്ള ബോധപൂര്‍വമായ പരിശ്രമങ്ങളാണ്‌ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്‌.

ഈ സാഹചര്യത്തിലാണ്‌ ഇന്ത്യന്‍ ഭരണഘടനയുടെ ഡ്രാഫ്‌റ്റ്‌ ഭരണഘടനാ നിര്‍മ്മാണ സമിതി അംഗീകരിച്ച നവംബര്‍ 26-ാം തീയതി ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കാനുള്ള തീരുമാനമെടുത്തതെന്നും സി പി ഐ(എം) സെക്രട്ടേറിയറ്റ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News