മകളുടെ ഫേസ്ബുക്ക് പ്രണയം; മകളുടെ കാമുകന്‍റെ കൊലക്കത്തിക്ക് ഇരയായി മാതാവ് മരിച്ചു

മകളുടെ കാമുകന്‍റെ കൊലക്കത്തിക്ക് ഇരയായി മാതാവ് മരിച്ചു. കൊലപാതകത്തിലേക്ക് നയിച്ചത് മകളുടെ ഫേസ്ബുക്ക് പ്രണയം. കുളത്തൂപ്പു‍ഴ ഇ.എസ്.എം കോളനി പാറവിള പുത്തന്‍ വീട്ടില്‍ പി കെ വര്‍ഗീസിന്‍റെ ഭാര്യ മേരിക്കുട്ടിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.

തിങ്കളാ‍ഴ്ച വൈകിട്ടായിരുന്നു സംഭവം. പ്രതി മധുരൈ സ്വദേശി സതീഷ് പൊലീസ് പിടിയിലായ്.മുംബൈയില്‍ ന‍ഴ്സായി ജോലി നോക്കുന്ന മൂത്ത മകള്‍ ലിസ പ്രതിയുമായി ഫേസ്ബുക്കില്‍ പരിജയപ്പെടുകയും ബന്ധം പ്രണയത്തിലെത്തുകയുമായിരുന്നു.

എന്നാല്‍ വീട്ടുകാര്‍ വേറെ വിവാഹം ആലോചിക്കുന്നതായും ബന്ധത്തില്‍ നിന്ന് പിന്മാറുന്നതായും ലിസ പ്രതിയെ അറിയിച്ചു. ലിസയെ കാണാനായാണ് പ്രതി വീട്ടില്‍ എത്തിയത്. എന്നാല്‍ മേരിക്കുട്ടി മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. തുടര്‍ന്ന് ഇവരെ കുത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News