ശബരിമലയിൽ സമാധാനം നിലനിറുത്താൻ സഹായകരമായ നിലപാട് സർക്കാർ സ്വീകരിക്കും; വിശ്വാസത്തിന്റെ മറവിൽ രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ കോൺഗ്രസ്സും,ബിജെപിയും ശ്രമിക്കുന്നു: എ വിജയരാഘവൻ

ശബരിമലയിൽ സമാധാനം നിലനിറുത്താൻ സഹായകരമായ നിലപാട് സർക്കാർ സ്വീകരിക്കുമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ.

വിശ്വാസികളുടെ അവകാശം കോൺഗ്രസിനോ,ബിജെപിക്കോ മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു.നാളെ നടക്കുന്ന സർവ്വ കക്ഷി യോഗത്തെ, തുറന്ന സമീപനത്തോടെയാണ് എൽഡിഎഫ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വിശ്വാസത്തിന്റെ മറവിൽ രാഷ്ട്രീയ ലാഭം ഉണ്ടാക്കാനാണ് കോൺഗ്രസ്സും,ബിജെപിയും ശ്രമിക്കുന്നതെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News