നവ്യ പാടി; ഏറെക്കാലങ്ങള്‍ക്ക് ശേഷം ജഗതി ശ്രീകുമാര്‍ ഏറ്റുപാടി

തിരുവനന്തപുരം: മലയാളി മനസ്സിന് ഒരു കാലത്ത് ചിരിയോര്‍മ്മയും ഇന്ന് നോവോര്‍മ്മയുമാണ് ജഗതി എന്ന ജഗതി ശ്രീകുമാര്‍. മലയാളികളെ ഇത്രയധികം മനസ്സറിഞ്ഞ് ചിരിപ്പിച്ച മറ്റൊരു നടന്‍ ഉണ്ടാവില്ല.തിയേറ്റര്‍ സ്ക്രീനില്‍ ആ പ്രസരിപ്പുള്ള മുഖം വീണ്ടും തെളിയണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല.

അങ്ങനെ പെട്ടന്നൊന്നും ആര്‍ക്കും മറക്കാന്‍ സാധിക്കില്ല അദ്ദേഹത്തെ, ദുരന്തമായി വന്ന വാഹനാപകടം, പ്രിയപ്പെട്ട ആ കലാകാരനെ തളര്‍ത്തിക്കളഞ്ഞെങ്കിലും തിരിച്ചു വരികയാണ് അദ്ദേഹം.

ക‍ഴിഞ്ഞ ദിവസം മലയാളികളുടെ പ്രിയ നായിക നവ്യ നായര്‍ ജഗതിയെ കാണാനെത്തി. അതിന്‍റെ വീഡിയോയും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഇരുവരും ഒരുമിച്ച് മനം നിറഞ്ഞ് പാടുന്ന ദൃശ്യങ്ങളാണ് നവ്യ പങ്കു വെച്ചത്. ‘മാണിക്യവീണയുമായെന്‍ മനസിന്‍റെ’ എന്നു തുടങ്ങുന്ന ഗാനമാണ് ഇരുവരും ചേര്‍ന്ന് പാടുന്നത്.
ഏറക്കാലത്തിന് ശേഷമാണ് ജഗതിയുടെ ചിത്രങ്ങള്‍ പുറത്തുവരുന്നത്.

View this post on Instagram

Ever memorable moments in my life … i was nothing but choked with emotions ..

A post shared by Navya Nair (@navyanair143) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News