റാഫേലില്‍ സുപ്രീം കോടതിയുടെ അസാധാരണ നടപടി; വ്യോമസേന തലവനെ കോടതി മുറിയിലേയ്ക്ക് വിളിച്ച് വരുത്തി

റഫേല്‍ കേസില്‍ വ്യോമസേന തലവനെ കോടതി മുറിയിലേയ്ക്ക് വിളിച്ച് വരുത്തി സുപ്രീംകോടതി. യുദ്ധവിമാനങ്ങളുടെ സാങ്കേതികത്വവും ആവശ്യവും ചോദിച്ചറിഞ്ഞു.

അതേ സമയം റഫേല്‍ യുദ്ധവിമാനങ്ങളുടെ കാര്യത്തില്‍ ഫ്രാന്‍സിന്റെ ഉറപ്പ് ലഭിക്കാതെയാണ് കരാര്‍ ഒപ്പിട്ടതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമ്മതിച്ചു.

പകരം തൃപ്ത്തികരമായ ഒരു കത്ത് മാത്രമാണ് ഫ്രാന്‍സില്‍ നിന്ന് ലഭിച്ചത്. ആയുധ നിര്‍മ്മാതാക്കള്‍ക്ക് ഇന്ത്യന്‍ പങ്കാളിയെ കണ്ടെത്താനുള്ള ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയത് എന്ത് രാജ്യതാല്‍പര്യം സംരക്ഷിക്കാനാണെന്നും സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here