തിരശീലയില്‍ പ്രണയാതുരമാക്കിയ ഗാനങ്ങള്‍ക്ക് ചുവടുവച്ച് ദീപികയും രണ്‍‍വീറും; പ്രൗഢിയോടെ ‘ദീപ് വീര്‍’ വിവാഹം

തിരശീലകളില്‍ അവിസ്മരണീയമാക്കിയ ഹിറ്റ് സിനിമാ ഗാനങ്ങള്‍ക്ക് ചുവടുവച്ച് ദീപിക പദുകോണും രണ്‍വീര്‍ സിംഗും വിവാഹിതരായി.

ചുരുങ്ങിയ സിനിമകളിലൂടെ ബോളീവുഡിലെ നമ്പര്‍ വണ്‍ താര ജോഡികളായി ആരാധക ഹൃദയങ്ങള്‍ കീഴടക്കിയ രണ്‍വീര്‍ സിംഗും ദീപിക പദുകോണും വിവാഹതിരായി.

ഇറ്റലിയിലെ ലേക് കോമോ റിസോട്ടില്‍ വിവാഹിതരായി. പ്രൗഢിയൊത്ത മെഹന്ദി ചടങ്ങിന്റെ, സ്വപ്‌നസദൃശമായ പുഷ്പാലങ്കാരം ഒപ്പം പ്രണയ സുന്ദരമായ സംഗീത നിശ താരവിവാഹങ്ങളില്‍ സുന്ദരവും പ്രഢിയൊത്തതുമായ വിവാഹ ചടങ്ങള്‍ ഇങ്ങനെ നീളുന്നു.

സബ്യസാചിയുടെ മനോഹരമായ ഡിസൈനിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് ഇരുവരും വിവാഹ വോദിയിലെത്തിയത്. ബജ്രാവോ മസ്താനി, പത്മാവത്, രാം ലീല എന്നീ ഹിറ്റ് ചിത്രങ്ങളില്‍ താരങ്ങള്‍ ഒന്നിച്ചഭിനയിച്ചു.

അഭ്യൂഹങ്ങള്‍ക്കൊക്കെയും അറുതി വരുത്തി അടുത്തിടെയാണ് വിവാഹക്കത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News