രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ആന്ധ്രയ്ക്കെതിരെ കേരളം വിജയത്തിലേക്ക്. 74 റണ്‍സ് ലീഡ് വ‍ഴങ്ങി രണ്ടാം ഇന്നിങ്ങ്സ് ബാറ്റിങ്ങ് ആരംഭിച്ച ആന്ധ്ര മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സെന്ന നിലയിലാണ്.

കളി തീരാന്‍ ഒരു ദിവസം അവശേഷിക്കെ 28 റണ്‍സിന്‍റെ ലീഡും 2 വിക്കറ്റുമാണ് ആന്ധ്രയ്ക്കുള്ളത്. 7 വിക്കറ്റ് വീ‍ഴ്ത്തിയ ജലജ് സക്സേനയാണ് ആന്ധ്രയെ തകര്‍ത്തത്.

നേരത്തെ കേരളം ഒന്നാം ഇന്നിങ്ങ്സില്‍ 328 റണ്‍സിന് പുറത്തായിരുന്നു. 133 റണ്‍സെടുത്ത ജലജ് സക്സേനയുടെയും അര്‍ധ സെഞ്ച്വറി നേടിയ അരുണ്‍ കാര്‍ത്തിക്കിന്‍റെയും മികവിലാണ് കേരളം 328 റണ്‍സെടുത്തത്.

ആന്ധ്ര ഒന്നാം ഇന്നിങ്ങ്സില്‍ 254 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു.