ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്ക് ആശങ്ക വേണ്ട; ദുരാചാരങ്ങളെ തിരിച്ച് കൊണ്ടുവരാനുള്ള ശ്രമം കേരള സമൂഹം ചെറുത്ത് തോല്‍പ്പിക്കും

ശബരിമല വിഷയത്തിൽ വിശ്വാസികൾക്ക് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരാചാരങ്ങളെ തിരിച്ച് കൊണ്ടുവരാനുള്ള ശ്രമം കേരള സമൂഹം ചെറുത്ത് തോൽപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര സർക്കാർ ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമിക്കുകയാണെന്നും പിണറായി അഭിപ്രായപ്പെട്ടു. കോഴിക്കോട്ട് ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന യുവജന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

3 ദിവസമായി കോഴിക്കോട് നടന്ന ഡി വൈ എഫ് ഐ പതിനാലാം സംസ്ഥാന സമ്മേളനം
ജില്ലയിലെ യുവജന ശക്തിയും സംഘടനാ മികവും വിളിച്ചോതിയ പടുകൂറ്റൻ റാലിയോടെ സമാപിച്ചു.

കോഴിക്കോട് ജില്ലയിൽ നിന്നുള്ള യുവജനങ്ങൾ കടപ്പുറത്തെ ഫിഡൽ കാസ്ട്രോ നഗറിലേക്ക് ഒഴുകിയെത്തി. കേന്ദ്രീകരിച്ചുള്ള പ്രകടനം ഒഴിവാക്കി, ചെറു സംഘങ്ങളായാണ് പ്രവർത്തകർ റാലിക്കെത്തിയത്.

യുവജന റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ മതനിരപേക്ഷത തകർക്കാനുള്ള ശ്രമമാണ് സംഘപരിവാർ നടത്തുന്നത്.

ബി ജെ പി യുടെ ബി ടീമായി പ്രവർത്തിക്കുന്ന കോൺഗ്രസ് അതിന് കൂട്ട് നിൽക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തെ അന്ധകാരത്തിലേക്ക് തള്ളിവിടാനാണ് ഇരുട്ടിന്റെ ശക്തികളുടെ ശ്രമം. ഇതിനെതിരായ പോരാട്ടത്തിന് യുവജനങ്ങൾ മുന്നിട്ടിറങ്ങുന്ന കാഴ്ച, പ്രതീക്ഷ നൽകുന്നതാണെന്നും പിണറായി പറഞ്ഞു.

അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്, ജനറൽ സെക്രട്ടറി അഭോയ് മുഖർജി, പുതിയ സംസ്ഥാന സെക്രട്ടറി എ എ റഹീം, പ്രസിഡന്റ് എസ് സതീഷ്, ട്രഷറർ എസ് കെ സജീഷ്, എം സ്വരാജ്, എ എൻ ഷംസീർ, സി പി ഐ (എം) നേതാക്കളായ എളമരം കരീം എം പി, എം വി ഗോവിന്ദൻ മാസ്റ്റർ, മന്ത്രി ടി പി രാമകൃഷ്ണൻ
തുടങ്ങിയവരും റാലിയിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News