ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സി പി ഐ (എം) ന് മുൻവിധികൾ ഇല്ലെന്ന് സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

സർവ്വകക്ഷിയോഗത്തിൽ എല്ലാ പാർട്ടികളും അഭിപ്രായം പറയട്ടെ എന്നും അദ്ദേഹം പറഞ്ഞു.ശബരിമല തീർത്ഥാടനം സംഘർഷം നിറഞ്ഞതാകാൻ പാടില്ലെന്നും,എല്ലാവരും സഹകരിക്കണമെന്നും കോടിയേരി പറഞ്ഞു.

ആർ എസ് എസും,കോൺഗ്രസും രാഷ്ട്രീയമുതലെടുപ്പു നടത്താൻ ശ്രമം നടത്തുകയാണെന്നും കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി.

സി പി ഐ(എം) ന്റെ നേമം നിയോജക മണ്ഡലം ജനമുന്നേറ്റ യാത്ര ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.