ഐക്യമില്ലാത്ത പാകിസ്ഥാന് കശ്മീര്‍ വേണ്ടെന്ന് ഷാഹിദ് അഫ്രിദി; സ്വതന്ത്ര രാജ്യമാക്കണമെന്നും താരം – Kairalinewsonline.com
DontMiss

ഐക്യമില്ലാത്ത പാകിസ്ഥാന് കശ്മീര്‍ വേണ്ടെന്ന് ഷാഹിദ് അഫ്രിദി; സ്വതന്ത്ര രാജ്യമാക്കണമെന്നും താരം

ഈ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ എന്തുകൊണ്ടാണ് ഐക്യരാഷ്ട്ര സഭ ഇടപെടാത്തതെന്നും അഫ്രീദി സോഷ്യല്‍ മീഡിയയില്‍ ചോദിച്ചിരുന്നു

നിലവിലുള്ള നാല് പ്രവിശ്യകള്‍ തന്നെ കൈകാര്യം ചെയ്യാന്‍ വിഷമിക്കുന്ന പാകിസ്ഥാന്‍ കശ്മീരിനുവേണ്ടി അവകാശവാദം ഉന്നയിക്കരുതെന്ന് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദി.

ലണ്ടനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്ലാണ് അഫ്രീദി പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഈ ഉപദേശം നല്‍കിയത്.

രാജ്യത്തെ ഐക്യത്തോടെ നിലനിർത്തുന്നതിൽ പാക്കിസ്ഥാൻ പരാജയപ്പെട്ടു. വിഘടന വാദികളില്‍നിന്ന് സംരക്ഷിക്കാനും സാധിക്കുന്നില്ല.

കശ്മീരിൽ ജനങ്ങൾ‌ മരിക്കുന്നതു കാണുമ്പോൾ വേദനയുണ്ട്. കശ്മീരിനെ പാക്കിസ്ഥാന് ആവശ്യമില്ല. അതുപോലെ ഇന്ത്യയ്ക്കും നൽകരുത്. കശ്മീരിനെ ഒരു സ്വതന്ത്ര രാജ്യമാകാന്‍ അനുവദിക്കണമെന്നും താരം ആവശ്യപ്പെട്ടു.

പാക് ചാരസംഘടനയായ ഐ എസ് ഐയാണ് കശ്മീര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ തൊയ്ബ, ജയ്‌ഷെ മുഹമ്മദ് തുടങ്ങിയ തീവ്രവാദ സംഘടനകളെ സ്പോൺസർ ചെയ്യുന്നതെന്ന് ഇന്ത്യ ആരോപിക്കുന്നതിനിടെയാണ് അഫ്രീദിയുടെ അഭിപ്രായപ്രകടനം.

കശ്മീരില്‍ സ്വയംഭരണത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നവരെ ഭരണകൂടം അടിച്ചമര്‍ത്തുന്നത് ആശങ്കാജനകമാണെന്ന് ക‍ഴിഞ്ഞ ഏപ്രിലില്‍ അഫ്രീദി പറഞ്ഞിരുന്നു.

ഈ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ എന്തുകൊണ്ടാണ് ഐക്യരാഷ്ട്ര സഭ ഇടപെടാത്തതെന്നും അഫ്രീദി സോഷ്യല്‍ മീഡിയയില്‍ ചോദിച്ചിരുന്നു.

To Top