കനത്ത മഴ: കുവൈത്തിൽ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു

കുവൈത്തിൽ കനത്ത മഴ തുടരുകയാണ്. വൈകീട്ട് 7 മണിയോടെ ശക്തിപ്പെട്ട ഇടിയും മിന്നലോടും കൂടിയുള്ള മഴ എല്ലാ പ്രദേശങ്ങളേയും വെള്ളത്തിലാക്കിയിട്ടുണ്ട്. പ്രധാന ഹൈവേകൾ ഏകദേശം പൂർണ്ണമായും വാഹന ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.

കാറ്റും ഇടിമിന്നലും ശക്തമാണ്. മിക്ക പ്രദേശങ്ങളിലും വെള്ളം കയറി ഗതാഗതം താറുമാറായി. ജനജീവിതം തടസപ്പെട്ടു. രാത്രി ഏറെ വൈകിയും മഴ തുടരുകയാണ് .

ഫഹഹീല്‍ എക്സ്പ്രസ്സ്‌ വേ, പ്രധാന ഹൈവേകളുമായി ബന്ധിപ്പിക്കുന്ന‌ റിംഗ് റോഡുകളിൽ മിക്കതിലും വെള്ളം നിറഞ്ഞതിനാൽ‌ ഭാഗികമായി അടച്ചിരിക്കുകയാണ്.

മഴയെ തുടർന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News