ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് ദുര്‍വാശിയില്ലെന്നും കോടതി വിധി സര്‍വകക്ഷി യോഗത്തില്‍ ചര്‍ച്ച ചെയ്തെന്നും കോടതി വിധി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും മുഖ്യമന്ത്രി പിണറായി.

കോടതി വിധി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് എല്ലാസംരക്ഷണവും നല്‍കും. തീര്‍ത്ഥാടകര്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്ക‍ഴിഞ്ഞു.  പ്രതിപക്ഷം ദുര്‍വാശികാണിക്കുകയാണ്. പ്രത്യേക ദിവസങ്ങളില്‍ യുവതി പ്രവേശനം സാധ്യമാകുമോയെന്ന് പരിശോധിക്കുമെന്നും പിണറായി വ്യക്തമാക്കി.

ഭരണഘടനയ്ക്കും മൗലീകാവകാശങ്ങള്‍ക്കും മുകളിലല്ല വിശ്വാസം. നിയമ വാ‍ഴ്ചയുള്ള സംസ്ഥാനത്ത്, ഭരണഘടനാ ഉറപ്പുവരുത്തുന്ന മൗലിക അവകാശങ്ങളെയും സംരക്ഷിക്കുന്ന സര്‍ക്കാറാണുള്ളത്.

യുവതീപ്രവേശനം നടപ്പിലാക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ സര്‍ക്കാറിന് മുന്നിലില്ല. സംഘര്‍ഷങ്ങള്‍ ഒ‍ഴിവാക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമം .  ബിജെപിയും കോണ്‍ഗ്രസും എടുത്ത നിലപാടുകള്‍ ഒരു പോലെയായിരുന്നുവെന്നും പിണറായി വ്യക്തമാക്കി.