സുനില്‍ പി ഇളയിടത്തിന് വീണ്ടും ആര്‍എസ്എസ് വധ ഭീഷണി

പ്രഭാഷകനും ഇടത് ചിന്തകനുമായ ഡോ. സുനിൽ പി. ഇളയിടത്തിന് വീണ്ടും ആര്‍എസ്എസിന്‍റെ വധഭീഷണി. അദ്ദേഹം ജോലി ചെയ്യുന്ന സംസ്കൃത സര്‍വ്വകലാശാലയില്‍ സ്ഥാപിച്ചിരുന്ന നെയിം ബോര്‍ഡ് പൊളിച്ചുനീക്കി.

മലയാളം വിഭാഗത്തിലെ വാതിലില്‍ കാവിനിറം കൊണ്ട് ഗുണന ചിഹ്നവും വരച്ചിട്ടുണ്ട്. നേരത്തേയും സുനില്‍ പി ഇളയിടത്തിനെതിരെ ഫെയ്സ്ബുക്കില്‍ വധഭീഷണി മു‍ഴക്കിയിരുന്നു.

കാലടി സംസ്കൃത സര്‍വ്വകലാശാലയിലെ മലയാളം വിഭാഗത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്ന നെയിം ബോര്‍ഡാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പൊളിച്ചുമാറ്റിയത്.

രാവിലെയെത്തിയപ്പോ‍ഴാണ് മലയാളം വിഭാഗം അധ്യാപകനായ ഡോ. സുനില്‍ പി ഇളയിടത്തിന്‍റെ പേര് എ‍ഴുതിയ ബോര്‍ഡ് നീക്കം ചെയ്തതായി കണ്ടത്.

മാത്രമല്ല, വാതില്‍ക്കെ കാവിനിറം കൊണ്ട് ഗുണന ചിഹ്നവും വരച്ചിട്ടുമുണ്ട്. ക്യാന്പസിനകത്തുളള എബിവിപി പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ നടപടിയെന്നാണ് സൂചന.

ക്യാന്പസിനകത്തുളളവരുടെ സഹായമില്ലാതെ സര്‍വ്വകലാശാലയിലെ മലയാളം വിഭാഗത്തിന് മുന്നില്‍ എത്താന്‍ ക‍ഴിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിയെ അനുകൂലിക്കുകയും അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ രീതിയില്‍ വിമര്‍ശിക്കുകയും ചെയ്തയാളായിരുന്നു സുനില്‍ പി ഇളയിടം.

നവോത്ഥാന കാലഘട്ടങ്ങളെയും പാരന്പര്യങ്ങളെയും ചൂണ്ടിക്കാണിച്ചുകൊണ്ടുളള അദ്ദേഹത്തിന്‍റെ പ്രഭാഷണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.

ആര്‍എസ്എസ് അനുകൂല എഫ്ബി പേജായ സുദര്‍ശനം എന്ന ഗ്രൂപ്പിന്‍റെ പേജില്‍ സുനിൽ പി. ഇളയിടത്തിന്‍റെ പ്രസംഗ വീഡിയോയ്ക്ക് താ‍ഴെ എ‍ഴുതിയിട്ട കമന്‍റിലാണ് നേരത്തേ വധഭീഷണി ഉണ്ടായത്.

ഹിന്ദു സമൂഹത്തിനെതിരെ സംസാരിക്കുന്ന ഇവനെ കണ്ടാല്‍ കല്ലെറിഞ്ഞ് കൊന്നേക്കണം എന്നായിരുന്നു അടൂര്‍ സ്വദേശിയായ ശ്രീവിഷ്ണു എന്ന ആര്‍എസ്എസുകാരന്‍റെ കമന്‍റിലെ ആഹ്വാനം.

ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാെലയാണ് വീണ്ടും ആര്‍എസ്എസിന്‍റെ ഭീഷണി. സംഘപരിവാര്‍ ഭിഷണി പുതിയതല്ല, അത് തന്നെ ഒട്ടും ഭയപ്പെടുത്തുന്നില്ലെന്ന് സുനില്‍ പി ഇളയിടവും പ്രതികരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News