ഗജ ചു‍ഴലിക്കാറ്റ്: മത്സ്യ തൊ‍ഴിലാളികള്‍ക്ക് മുന്നറിയിപ്പ്

ശക്തമായ കാറ്റിനെ തുടർന്ന് കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ നവംബർ 16 വൈകുന്നേരം മുതൽ നവംബർ 20 വരെ തെക്ക് കിഴക്കൻ അറബിക്കടലിലും കേരള തീരത്തും ലക്ഷദ്വീപ് ഭാഗത്തും കന്യാകുമാരി ഭാഗത്തും ഗൾഫ് ഓഫ് മാന്നാറിലും ഒരുകാരണവശാലും മത്സ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ല.

ഇതിനോടകം ഈ മേഖലയിൽ മത്സ്യബന്ധനത്തിനായി കടലിൽ പോയവരിലേക്ക് ഈ വിവരം അറിയിക്കുകയും അവരെ നവംബർ 16 ന് വൈകീട്ടോട് കൂടി അടുത്തുള്ള സുരക്ഷിതമായ തീരത്തെത്താൻ ആവശ്യപ്പെടുകയും ചെയ്യേണ്ടതാണ്.

ഈ മുന്നറിയിപ്പ് മുഴുവൻ മത്സ്യ ബന്ധനഗ്രാമങ്ങളിലും തുറമുഖങ്ങളിലും ഹാർബറുകളിലും വിളിച്ചറിയിക്കാൻ ഫിഷറീസ് വകുപ്പിനോട്‌ നിർദേശിക്കുന്നു.

ഈ മുന്നറിയിപ്പ് എല്ലാവരിലേക്കും എത്തിയെന്ന് ഉറപ്പു വരുത്താനുള്ള നടപടികൾ സ്വീകരിക്കാനും ഫിഷറീസ് വകുപ്പിനോട് നിർദേശിക്കുന്നു.

കോസ്റ്റ് ഗാർഡ്, നേവി എന്നീ ഫോഴ്‌സുകൾ ഡോണിയർ ഉപയോഗിച്ചും അവരവരുടെ കടലിലുള്ള കപ്പലുകൾ ഉപയോഗിച്ചും മത്സ്യതൊഴിലാളികളെ ഈ മുന്നറിയിപ്പ് അറിയിക്കാൻ നിർദേശിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News