ശബരിമലയില്‍ ഗൂഢ രാഷ്ട്രീയ നീക്കങ്ങളുമായി അമിത് ഷാ; സംഘര്‍ഷാവസ്ഥ നിലനിര്‍ത്തണമെന്ന് കേരളഘടകത്തിന് നിര്‍ദ്ദേശം നല്‍കി; ഗൂഢാലോചനക്കു വേണ്ടി മംഗലൂരുവില്‍ യോഗം ചേര്‍ന്നു

ശബരിമലയില്‍ ഗൂഢ രാഷ്ട്രീയ നീക്കങ്ങളുമായി സംഘപരിവാര്‍ സംഘടനകള്‍ രംഗത്തിറങ്ങിയത്, അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരം. അര്‍ദ്ധരാത്രിയില്‍ മൂന്ന് മണിക്കൂര്‍ ചര്‍ച്ചനടത്തിയെന്ന് ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു

ശബരിമല വിഷയവും പ്രശ്‌നങ്ങളും സംഘര്‍ഷാവസ്ഥയും അങ്ങനെത്തന്നെ നിലനിര്‍ത്തണമെന്ന നിര്‍ദ്ദേശം നല്‍കിയതും അമിത് ഷാ. ഇതിനായി അമിത് ഷായുടെ നിര്‍ദ്ദേശ പ്രകാരം മംഗലൂരുവില്‍ ബുധനാഴ്ച യോഗം ചേര്‍ന്നു.

അമിത് ഷായുടെ നിര്‍ദ്ദേശത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ബയ്യാജി ജോഷി, ഉള്‍പ്പെടേയുള്ളവര്‍ പങ്കെടുത്തു. യോഗം മൂന്നു മണിക്കൂറോളം നീണ്ടു നിന്നു. ആര്‍എസ് എസിന്റെ പ്രമുഖനേതാക്കളും ബയ്യാജി ജോഷി റാംലാല്‍ അടക്കമുള്ള പ്രമുഖരും യോഗത്തില്‍ പങ്കുചേര്‍ന്നു. ഈ വിഷയത്തില്‍ ഷാ നേതാക്കളുമായി ഒരു മണിക്കൂറോളം ചര്‍ച്ച നടത്തിയെന്നും ദ് ഹിന്ദു വെളിപ്പെടുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here