“തൃപ്തി ദേശായി ഇപ്പോൾ കേരളത്തില്‍ വരരുതായിരുന്നു; ആത്മീയതയെ മാർക്കറ്റുചെയ്ത് രാഷ്ട്രീയ വിദ്വേഷം പടർത്തുന്നു; പ്രതിഷേധം സവർണ്ണരുടെ സർവ്വാധിപത്യം നഷ്ടപ്പെടുമെന്ന ഭയത്തില്‍”

ശബരിമല സന്ദര്‍ശനത്തിന് തൃപ്തി ദേശായി ഇപ്പോൾ കേരളത്തില്‍ വരരുതായിരുന്നെന്ന് വെള്ളാപ്പള്ളി നടേഷൻ. എന്നാല്‍ നിയമം കയ്യിലെടുത്ത് അവരെ തടയുന്നതു തെറ്റാണെന്നും അവർക്ക് പോലീസ് സുരക്ഷ ഉറപ്പാക്കണമെന്നും വെ‍ള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.

ഒരു വിഭാഗം ആളുകള്‍, ഭക്തിയുടെ പേരിൽ ഭ്രാന്തുപിടിച്ചുനടക്കുകയാണ്. അവര്‍ നിയമം കയ്യിലെടുക്കാനുള്ള ശ്രമത്തിലാണ്. നിയമം കയ്യിലെടുത്ത് അരാജകത്വം സൃഷ്ടിക്കുകയാണ്.

കോടതി വിധിയെ മാനിച്ചു മാത്രമാണ് സർക്കാറിന്‍റെ നടപടികൾ. ആത്മീയതയെ മാർക്കറ്റുചെയ്ത് രാഷ്ട്രീയ വിദ്വേഷം പടർത്തുന്നു. സവർണ്ണരുടെ സർവ്വാധിപത്യം നഷ്ടപെടുമെന്ന ഭയത്തിലാണ് പ്രതിഷേധം നടത്തുന്നതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News