സിബിഐ കേസ്: അലോക് വര്‍മ്മക്കെതിരായ പരാതികളില്‍ ചിലതില്‍ ക‍ഴമ്പില്ലെന്ന് സിവിസി റിപ്പോര്‍ട്ട്

സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ്മക്കെതിരായ പരാതികളില്‍ ചിലത് ഗുരുതരമാണന്നും ചിലതില്‍ കഴമ്പില്ലെന്നും കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട്. സീല്‍ ചെയ്ത കവറില്‍ റിപ്പോര്‍ട്ട് അലോക് വര്‍മ്മയ്ക്ക് കൈമാറി. കേസ് ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കും.അലോക് വര്‍മ്മ മറുപടി നല്‍കണം.

സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന ഡയറക്ടര്‍ക്കെതിരെ ഉന്നയിച്ച് പരാതികളെക്കുറിച്ച് കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട് സുപ്രീംകോടതി പരിശോധിച്ചു.

റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍ ചിലത് ഗുരുതരമാണന്ന് സൂചിപ്പിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ചിലത് കഴമ്പില്ലാത്ത പരാതികളാണന്നും വ്യക്തമാക്കി.

പരാതികളില്‍ കാര്യമുണ്ടെന്ന് കണ്ടെത്തിയവയില്‍ കൂടുതല്‍ അന്വേഷണം വിജിലന്‍സ് കമ്മീഷന്‍ ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോര്‍ട്ട് സീല്‍ ചെയ്ത കവറില്‍ അലോക് വര്‍മ്മയ്ക്ക് കൈമാറി. തതിങ്കളാഴ്ച്ചയക്കകം അലോക് വര്‍മ്മ മറുപടി നല്‍കണം.

ചൊവ്വാഴ്ച്ച കേസ് വീണ്ടും പരിഗണിക്കും.അലോക് വര്‍മ്മക്കെതിരായ പരാതികളില്‍ അന്വേഷണം പൂര്‍ത്തിയാക്കുന്നത് വരെ മാത്രമാണ് അദേഹത്തെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്.

ചൊവ്വാഴ്ച്ച അലോക് വര്‍മ്മയുടെ മറുപടിയ്ക്ക് ശേഷം സുപ്രീംകോടതി അന്തിമ തീരുമാനം വ്യക്തമാക്കുമെന്നാണ് സൂചന. അതേ സമയം താത്കാലിക ഡയറക്ടറായി ചുമതലയേറ്റ നാഗേശ്വര റാവുവിന്റെ നിയന്ത്രണങ്ങള്‍ സുപ്രീംകോടതി മാറ്റിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News