“ബിജെപിയുടേത് രാഷ്ട്രീയ ലാഭത്തിനുള്ള കള്ളക്കളികള്‍; സഞ്ചാര സ്വാതന്ത്ര്യം തടയാന്‍ ആര്‍ക്കും അവകാശമില്ല”: കടകംപള്ളി

തിരുവനന്തപുരം; പ്രാകൃതമായ സമരമാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നടക്കുന്നതെന്നും നാടിന്റെ സംസ്‌കാരത്തിന് ചേരാത്തതാണതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഉത്തരവാദിത്വമുള്ള ആളുകള്‍ അവരോട് തിരികെപോകാന്‍ ആവശ്യപ്പെട്ടാല്‍ മതി. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ടയാളല്ലേ തൃപ്തി.

ബിജെപിയുമായല്ലെ അടുത്ത കാലത്ത് തൃപ്തിയുടെ സഖ്യം. തൃപ്തിയടക്കമുള്ള ആരുടേയും സഞ്ചാര സ്വാതന്ത്ര്യം തടയാന്‍ ആര്‍ക്കും അവകാശമില്ല.വിധി പുനപരിശോധിക്കണമെന്ന് പറഞ്ഞവരോടും സര്‍ക്കാരിനോടും കോടതി വിധി അനുസരിക്കാനാണ് സുപ്രീംകോടതി പറഞ്ഞത്. രാഷ്ട്രീയ ലാഭത്തിനുവേണ്ടി ബിജെപി നടത്തുന്ന രാഷ്‌ട്രീയ കളിയാണ് നടക്കുന്നത്. പാവപ്പെട്ട വിശ്വാസികളെ കുറച്ച് പേരെയെങ്കിലും അവര്‍ക്ക് കൂട്ടാനായി.

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റും വോട്ടുമാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്. ഭക്തജനങ്ങള്‍ക്ക് സാധ്യമായ എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ നല്‍കും. സര്‍ക്കാര്‍ സമീപനം വ്യക്തമാണ്. സര്‍ക്കാരിന് പ്രത്യേക താത്പര്യം ഉണ്ടായിരുന്നെങ്കില്‍ 1991ല്‍ വിധി വന്നപ്പോള്‍ അപ്പീല്‍ പോകുമായിരുന്നു ഇടത് സര്‍ക്കാര്‍. എന്നാല്‍ നായനാര്‍ സര്‍ക്കാര്‍ അങ്ങനെ ചെയ്തില്ല.

പിന്നീടും രണ്ട് ഇടത് സര്‍ക്കാര്‍ വന്നു, അപ്പീല്‍ പോയില്ലെന്നും കടകംപള്ളി പറഞ്ഞു. സുപ്രീംകോടതി വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് വേറെ വഴിയുണ്ടോ. സുപ്രീംകോടതി വിധി നടപ്പിലാക്കരുതെന്ന് പറയാനുള്ള ധൈര്യം ബിജെപിക്കും ശ്രീധരന്‍ പിള്ളക്കുമില്ല. പകരം സര്‍ക്കാരിനെ കുറ്റപ്പെടുത്താനാണ് ശ്രമിക്കുന്നത്.

ഏത് മാധ്യമസ്വാതന്ത്രമാണ് സര്‍ക്കാര്‍ തടഞ്ഞിരിക്കുന്നത്. മാധ്യമങ്ങളുടെ സുരക്ഷ മാത്രമെ സര്‍ക്കാര്‍ ആലോചിച്ചിട്ടുള്ളു. ആരേയും എന്തും ചെയ്യാന്‍ നില്‍ക്കുന്ന ഗുണ്ടകളില്‍ നിന്നും സംരക്ഷണം നല്‍കാനാണ് ചില നിയന്ത്രണങ്ങള്‍ വച്ചത്. ചെറിയ പോരായ്മകളെ പര്‍വ്വതീകരിക്കരുത്. നിലയ്ക്കല്‍ എല്ലാ സൗകര്യവുെ ഒരുക്കിയിട്ടുണ്ടെന്നും കടകംപള്ളി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News