സുപ്രീം കോടതി വിധി ലംഘിക്കാന്‍ ആഹ്വാനം നല്‍കി; ബിജെപി കോണ്‍ഗ്രസ് നേതാക്ക‍ള്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

ശബരിമലയിൽ യുവതി പ്രവേശനം തടയാൻ ആഹ്വാനം നൽകിയ ബി ജെ പി – കോൺഗ്രസ് നേതാക്കൾക്കും അണികൾക്കും
എതിരെ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.

നേതാക്കളെയും അണികളെയും സന്നിധാനത്ത് പ്രവേശിപ്പിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. പൊതുതാൽപ്പര്യ ഹർജിയിൽ കോടതി സർക്കാരിന്‍റെ വിശദീകരണം തേടി.

തൃശ്ശൂര്‍ മാള സ്വദേശി കര്‍മ്മ ചന്ദ്രനാണ് ഹൈക്കോടതിയില്‍ പൊതു താല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.ബി ജെ പി – കോൺഗ്രസ് നേതാക്കൾ സുപ്രീം കോടതി വിധി ലംഘിക്കാൻ അണികളെ ഇളക്കി വിടുകയാണെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.

ശ്രീധരൻ പിള്ളയടക്കം 5 ബി ജെ പി നേതാക്കൾക്കും കെ.സുധാകരനും എതിരെ നടപടി വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. ഇവരെയും പാർട്ടി അണികളെയും സന്നിധാനത്ത് പ്രവേശിപ്പിക്കരുതെന്നും ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടു.ഇക്കാര്യത്തില്‍ DGP ക്ക് പരാതി നൽകിയോ എന്ന് ഹര്‍ജി പരിഗണിച്ച കോടതി ചോദിച്ചു.

ഇ മെയിൽ വ‍ഴി പരാതി നൽകിയെന്ന് ഹർജിക്കാരൻ അറിയിച്ചു. എങ്കില്‍ അതിന്‍റെ രശീത് എവിടെയെന്ന് കോടതി ചോദിച്ചു. എന്നാണ് പരാതി നല്‍കിയതെന്നും ഡി ജി പിക്ക് നടപടിയിലേക്ക് കടക്കാന്‍ സമയം കിട്ടിയൊ എന്ന് പരിശോധിക്കണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

ക‍ഴിഞ്ഞ 8ന് പരാതി നല്‍കിയിട്ടുണ്ടെന്നും ലളിത കുമാരി കേസ് പ്രകാരം മതിയായ കാരണം ഉണ്ടെങ്കില്‍ പോലീസിന് കേസെടുക്കാമെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. അതേ സമയം പരാതി കിട്ടിയോ എന്നറിയിക്കാൻകോടതി സർക്കാരിന് നിർദേശം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News