തൃപ്തി ദേശായി ആര്‍എസ്എസ് ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍; ഭൂമാതാ ബ്രിഗേഡിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്‍തുണയ്ക്ക് നന്ദി പറഞ്ഞ് തൃപ്തി

ശബരിമല വിഷയത്തെ കലുഷിതമായി നിലനിര്‍ത്താനും ഏതുവിധേനയും കേരളത്തില്‍ നിലനില്‍പ്പിനായി കലാപം നടത്തുക എന്നതും തന്നെയാണ് സംഘപരിവാര്‍ ലക്ഷ്യമെന്ന് തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്.

സംഘപരിവാര്‍ സംഘടനകളുമായി തൃപ്തി ദേശായിക്ക് യാതൊരു ബന്ധവുമില്ലെന്ന് ആര്‍എസ്എസ് ബിജെപി നേതാക്കള്‍ ആണയിട്ട് പറയുന്നുണ്ട്.

ഇതിനിടെയാണ് തൃപ്തി ദേശായിയുടെ സംഘടനയായ ഭൂമാതാ ബ്രിഗേഡിനും ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കും ആര്‍എസ്എസ് നല്‍കുന്ന പിന്‍തുണകള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് തൃപ്തി ഒരു സ്വകാര്യ ചാനലിന് നല്‍കിയ മറുപടിയുടെ ശബ്ദ രേഖ പുറത്തുവരുന്നത്.

ശബരിമലയില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കോടതിയില്‍ 12 വര്‍ഷക്കാലം നിയമ പോരാട്ടം നടത്തി വിധി വാങ്ങിയെടുത്തതും വിധിക്കെതിരെ തെരുവില്‍ സമരം നടത്തുന്നതും നിയമത്തിന്‍റെ പിന്‍ബലത്തില്‍ ശബരിമലയില്‍ കയറാനെത്തിയവരില്‍ ചിലര്‍ക്കും പ്രത്യക്ഷമായും പരോക്ഷമായും ബന്ധമുണ്ടെന്നത് കലാപത്തിനുള്ള കൃത്യമായ ആസൂത്രണങ്ങളുടെ സൂചനയാണ് പുറത്തുകൊണ്ടുവരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News