ഗജ വീശിയടിക്കുന്നു; ഇടുക്കിയില്‍ നാലിടത്ത് ഉരുള്‍പൊട്ടി; കേരള തീരത്തും ജാഗ്രത

ഇടുക്കി : ശക്തമായ മഴയെ തുടര്‍ന്ന് ഇടുക്കിയില്‍ നാലിടത്ത് ഉരുള്‍പൊട്ടി. വട്ടവട-പഴത്തോട്ടം, കോവിലൂര്‍-പഴത്തോട്ടം, കൊട്ടാക്കമ്പൂര്‍-കോവിലൂര്‍, പഞ്ചനാട്ട് പ്രദേശങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.

3 വീടുകള്‍ പൂര്‍ണമായും 14 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കോവിലൂര്‍ തോട് കരകവിഞ്ഞ് ഒഴുകുകയാണ്.മാട്ടുപ്പെട്ടി ഡാമില്‍ ബോട്ടിംഗ് നിര്‍ത്തിവെച്ചു.

പ്രദേശത്തെ റോഡില്‍ രണ്ടുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. മുതലപ്പുഴയാറില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. വ്യാഴാഴ്ച്ച രാത്രി തുടങ്ങിയ മഴ ഇപ്പോഴും പെയ്‌തുകൊണ്ടിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News